ഷെഡ്യൂൾ ചെയ്തതിൽ ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നത്; ഇങ്ങനെയൊരു വിഷയം തന്റെ ശ്രദ്ധയില്‍ എത്തിയിട്ടില്ല; വീണാ ജോര്‍ജ്

Last Updated:

ഇന്നലെ 3 ശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ടെന്നും അവസാനത്തെ ഒരു ശസ്ത്രക്രിയ ചെയ്യാൻ സാധിച്ചില്ല എന്നാണ് ഡിഎംഇ ചുമതല വഹിക്കുന്ന ഡോക്ടർ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി

News18
News18
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങിയ വിവരം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇങ്ങനെയൊരു വിഷയം ഗവൺമെന്റിന്റെ ശ്രദ്ധയിലും എത്തിയിട്ടില്ലെന്നും വീണാ ജോർജ് വ്യക്തമാക്കി. ഡോക്ടർ ഹാരിസിന്റെ ആരോപണത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ഡാറ്റാ മാത്രമാണ് പറഞ്ഞിരുന്ന‌തെന്നും ബാക്കി കാര്യങ്ങൾ അന്വേഷിക്കും എന്നും മന്ത്രി പറഞ്ഞു.
ഇന്നലെ 3 ശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ട് എന്നും അവസാനത്തെ ഒരു ശസ്ത്രക്രിയ ചെയ്യാൻ സാധിച്ചില്ല എന്നാണ് ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷന്റെ ചുമതല വഹിക്കുന്ന ഡോക്ടർ വിഷ്ണുനാഥൻ അറിയിച്ചിട്ടുള്ളത്. ഒരു പ്രോബിന് കേടുപാടുള്ളതുകൊണ്ടാണ് ശസ്ത്രക്രിയ മുടങ്ങിയത് എന്നും മന്ത്രി വ്യക്തമാക്കി.
700 ലധികം കോടി രൂപ കിഫ്ബിയിലൂടെ അനുവദിച്ച മെഡിക്കൽ കോളേജ് ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. ഉപകരണങ്ങൾക്ക് വേണ്ടി ​ഗണ്യമായ ഒരു തുക യൂറോളജി ഡിപ്പാർട്ട്മെന്റിനും അനുവദിച്ചിട്ടുണ്ട്. . മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനെ ഐസിഎംആര്‍ ഒരു മോഡലായി എടുത്തിട്ടുണ്ട്. ന്യൂറോളജി സെന്ററിനെ കോംപ്രിഹെന്‍സീഫ് സ്‌ട്രോക്ക് യൂണിറ്റായി ഐസിഎംആര്‍ അംഗീകരിച്ചതെന്നും മന്ത്രി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷെഡ്യൂൾ ചെയ്തതിൽ ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നത്; ഇങ്ങനെയൊരു വിഷയം തന്റെ ശ്രദ്ധയില്‍ എത്തിയിട്ടില്ല; വീണാ ജോര്‍ജ്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement