ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്കു ട്യൂഷന്‍ അധ്യാപകന്റെ ക്രൂരമര്‍ദനം; മന്ത്രിമാർ അടിയന്തര റിപ്പോര്‍ട്ട് തേടി
- Published by:Sarika KP
- news18-malayalam
Last Updated:
ദേഹമാസകലം അടിയേറ്റ നിലയില്‍ പട്ടത്താനം സ്വദേശിയായ 12 വയസുകാരനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം: ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഉന്നതലതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജും പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും.
ട്യൂഷൻ സെന്റിറില്‍ വച്ച് അധ്യാപകൻ ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. ഹോം വര്‍ക്ക് ചെയ്തില്ലെന്നാരോപിച്ച് അധ്യാപകന്‍ റിയാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ദേഹമാസകലം അടിയേറ്റ നിലയില്‍ പട്ടത്താനം സ്വദേശിയായ 12 വയസുകാരനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനിനെ സമീപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
October 31, 2023 4:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്കു ട്യൂഷന്‍ അധ്യാപകന്റെ ക്രൂരമര്‍ദനം; മന്ത്രിമാർ അടിയന്തര റിപ്പോര്‍ട്ട് തേടി