തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിനിടെ കാണാതായ യു.എ.ഇ കോൺസുലേറ്റിലെ ഗൺമാനെ കണ്ടെത്തി. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ ആക്കുളത്തെ കുടുംബവീടിന് സമീപത്ത് നിന്നാണ് ഗൺമാൺ ജയഘോഷിനെ കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലിന്റെ ഗൺമാനായിരുന്നു എ.ആർ ക്യാമ്പിലെ പൊലീസുകാരനായ ജയഘോഷ്.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് കാണാതായതെന്നാണ് ബന്ധുക്കൾ തുമ്പ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. കുടുംബ വീട്ടിൽ ഉണ്ടായിരുന്ന ജയഘോഷ് സംസാരിക്കാനായി പുറത്തേക്കിറങ്ങി രണ്ടു മിനിട്ടിനകം കാണാതാകുകയായിരുന്നു. പൊലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വിച്ച് ഓഫായ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കുടുംബവീടിന്റെ പരിസരമാണ്.
ജോലിക്കു പോകാതിരുന്നാൽ സർവീസ് പിസ്റ്റൽ തിരികെ നൽകണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ സംരക്ഷണയിൽ കുട്ടികളെയും ഭാര്യയെയും കൂട്ടി എആർ ക്യാംപിലെത്തി പിസ്റ്റൽ തിരികെ നൽകി. പിന്നീട് പൊലീസ് സംരക്ഷണയിൽ ആക്കുളത്തെ കുടുംബവീട്ടിൽ എത്തുകയായിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.