'സിപിഎമ്മിന്റെ മുസ്ലീം പ്രീണന നയത്തിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം'; എം.കെ മുനീർ
- Published by:Sarika KP
- news18-malayalam
Last Updated:
തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഒരുപറ്റം നേതാക്കൾക്ക് ഇടതുമുന്നണിയിൽ നിന്ന് പുറത്തുപോകേണ്ടി വരുമെന്നും എംകെ മുനീര്‍ പറഞ്ഞു
സിപിഎമ്മിന്റെ മുസ്ലീം പ്രീണന നയങ്ങൾക്കേറ്റ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീർ. സമസ്തയിലെ വിമതവിഭാഗങ്ങള്‍ക്കുള്ള മറുപടി ഈ ജനവിധിയിലുണ്ടെന്നും ഈ ജനവിധിയോടെ എൽഡിഎഫിലുള്ള പലർക്കും മുന്നണി വിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിൽ സമസ്തയടക്കം വോട്ട് ചെയ്തിട്ടുണ്ടെന്നും അതിനാലാണ് മലപ്പുറം സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീർ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചതെന്നും എം.കെ മുനീർ പറഞ്ഞു. പിണറായി വിജയൻ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു മുസ്ലീം പ്രീണനം നടത്താൻ വേണ്ടി ശ്രമിച്ചെന്നും. അതിനായി പലസ്തീൻ റാലി,സിഎഎ വിരുദ്ധ റാലി എന്നീവ സംഘടിപ്പിച്ചെന്നും എന്നാല്‍ ഇതിലൊക്കെ സംസാരിച്ചത് രാഹുൽ ഗാന്ധിക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു പക്ഷത്തുള്ളവര്‍ക്ക് അവിടെ നിൽക്കണോ എന്ന് സംശയം നിലനിൽക്കുന്ന ഒരു സമയം കൂടിയാണിതെന്നും മുനീർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
June 07, 2024 7:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിപിഎമ്മിന്റെ മുസ്ലീം പ്രീണന നയത്തിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം'; എം.കെ മുനീർ