• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'അങ്ങയെ മന്ത്രിയാക്കിയത് എ കെ ജി സെന്ററിൽ നിന്നായിരിക്കാം; പക്ഷേ അങ്ങയെ നിലത്തിറക്കിയത്' - ജലീലിന് എതിരെ കുറിപ്പുമായി എം കെ മുനീർ

'അങ്ങയെ മന്ത്രിയാക്കിയത് എ കെ ജി സെന്ററിൽ നിന്നായിരിക്കാം; പക്ഷേ അങ്ങയെ നിലത്തിറക്കിയത്' - ജലീലിന് എതിരെ കുറിപ്പുമായി എം കെ മുനീർ

ജലീലീന്റെ രാജിവാർത്ത പുറത്തു വന്നതിനു പിന്നാലെ ജലീലിന്റെ തന്നെ പഴയ പോസ്റ്റുകൾ എടുത്തായിരുന്നു പ്രതിപക്ഷ നേതാക്കൾ സോഷ്യൽ മീഡിയയിൽ മറുപടി പറഞ്ഞത്.

എം.കെ മുനീർ

എം.കെ മുനീർ

 • News18
 • Last Updated :
 • Share this:
  കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയ കെ ടി ജലീൽ കഴിഞ്ഞദിവസം ആയിരുന്നു രാജി വച്ചത്. ധാർമികതയുടെ പേരിൽ ആയിരുന്നു രാജിയെന്ന് ആയിരുന്നു ജലീൽ രാജിക്ക് നൽകിയ വിശദീകരണം. എന്നാൽ, എല്ലാ ധാർമികതയുടെ കാറ്റിൽ പറത്തിയതിനു ശേഷമാണ് ജലീലിന്റെ രാജിയെന്ന് ആണ് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷത്തു നിന്ന് ഒടുവിൽ ഈ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത് എം കെ മുനീർ ആണ്.

  ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് എം കെ മുനീർ ഇങ്ങനെ കുറിച്ചത്. അതിലെ അവസാന വരികളാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. അത് ഇങ്ങനെ, 'ജലീൽ, അങ്ങയെ മന്ത്രിയാക്കിയത് എ കെ ജി സെന്ററിൽ നിന്നായിരിക്കാം. പക്ഷേ, അങ്ങയെ നിലത്തിറക്കിയത്‌ കേരള ജനതയാണ്.' - എന്നതായിരുന്നു ആ വരികൾ. നേരത്തെ, ജലീലിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ട സമയത്ത് 'തന്നെ മന്ത്രിയാക്കിയത് പാണക്കാട്ട് നിന്നല്ലെന്നും എ കെ ജി സെന്ററിൽ നിന്നാണെന്നും' ജലീൽ പറഞ്ഞു. ഇതിനുള്ള മറുപടിയായിട്ടാണ് മുനീർ ഇന്ന് ഇങ്ങനെ കുറിച്ചത്.

  മരുമകളുടെ ആത്മഹത്യ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഭർതൃകുടുംബം; നിരപരാധിത്വം തെളിയിക്കാനെന്ന് വിശദീകരണം

  ജലീലീന്റെ രാജിവാർത്ത പുറത്തു വന്നതിനു പിന്നാലെ ജലീലിന്റെ തന്നെ പഴയ പോസ്റ്റുകൾ എടുത്തായിരുന്നു പ്രതിപക്ഷ നേതാക്കൾ സോഷ്യൽ മീഡിയയിൽ മറുപടി പറഞ്ഞത്. 'സത്യം ജയിച്ചു.. എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ടിയിട്ട്, അതിനെ ന്യായീകരിക്കാൻ ഖുറാനെയും ഹദീസിനെയും കൂട്ടുപിടിച്ച മന്ത്രി ജലീലിന്‌ ഖുർആൻ ഇറങ്ങിയ റമദാൻ മാസം ഒന്നിന് തന്നെ രാജിവെക്കേണ്ടി വരുന്നത് യാദൃശ്ചികമല്ല, ദൈവഹിതം തന്നെ ആയിരിക്കും. ഏവർകും റമദാൻ മുബാറക്..' - എന്നായിരുന്നു രാജി വാർത്തയോട് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചത്.

  COVID 19| സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി; കോവിഡ് വ്യാപനം രൂക്ഷമായാൽ 144 പ്രഖ്യാപിക്കാൻ അനുമതി

  മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

  'എല്ലാ ധാർമ്മികതയും കാറ്റിൽ പറത്തി അധികാരക്കസേരയിൽ അവസാനം വരെയും പിടിച്ചു തൂങ്ങാൻ ശ്രമിച്ച ശ്രീ കെ ടി ജലീലിനെ ഒടുവിൽ മുഖ്യമന്ത്രിയും മുന്നണിയും ഒരു നിലയ്ക്കും സംരക്ഷിക്കാൻ കഴിയാതെ കയ്യൊഴിഞ്ഞതിന്റെ ബാക്കി പത്രം മാത്രമാണ് ഇന്നത്തെ രാജി. ഇക്കാലമത്രയും പ്രതിപക്ഷം അക്കമിട്ട് നിരത്തിയ ആരോപണങ്ങളൊക്കെയും വെറും ഉണ്ടയില്ലാ വെടികളാണെന്നും 'സത്യം മാത്രമേ' ജയിക്കൂ എന്നും പറഞ്ഞ് പ്രതിരോധിച്ചു പോന്ന അദ്ദേഹത്തിന് ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ നാണം കെട്ട്‌ ഇറങ്ങേണ്ടി വന്നത് ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞത് കൊണ്ടാണ്. ചുരുക്കത്തിൽ രാജി വൈകിച്ചത് കൊണ്ട് നാണക്കേട് വർധിപ്പിച്ചു എന്നതല്ലാതെ ഒരു നേട്ടവും ഇടത് മുന്നണിക്കോ ജലീലിനോ ഉണ്ടായിട്ടില്ല . പാർട്ടിക്കാരൻ അല്ലാതിരുന്നിട്ടും ഇ പി ജയരാജന് പോലും കിട്ടാതിരുന്ന പരിരക്ഷയാണ് മുഖ്യന്ത്രി ജലീലിന് നൽകിപ്പോന്നത്. സി പി എമ്മിന്റെ മെമ്പർഷിപ്പ് പോലുമില്ലാത്ത ഒരാൾക്ക് ഭരണത്തിൽ കിട്ടിയ പ്രിവിലേജ് അധികാരത്തിന്റെ ഇടനാഴികയിൽ ഓരോ അവിശുദ്ധ ഇടപാടുകൾക്കും പിന്നിൽ ജലീലിന് ഉണ്ടായിരുന്ന പങ്ക് വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിന്റെ അമർഷം മുന്നണിയിലും പാർട്ടിയിലും ഉയർന്നിട്ടും അവസാന നിമിഷം വരെ കണ്ണിലെ കൃഷ്ണ മണി പോലെ ജലീലിനെ സംരക്ഷിച്ചു പോന്ന ജലീലിന്റെ ഇപ്പോഴത്തെ രാജി മുഖ്യമന്ത്രിക്ക് കിട്ടിയ വലിയ തിരിച്ചടിയാണ്.

  ജലീൽ, അങ്ങയെ മന്ത്രിയാക്കിയത് എ കെ ജി സെന്ററിൽ നിന്നായിരിക്കാം. പക്ഷെ അങ്ങയെ നിലത്തിറക്കിയത്‌ കേരള ജനതയാണ്.'

  ബന്ധു നിയമന വിവാദത്തിൽ ലോകയുക്ത ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മന്ത്രി കെ ടി ജലീൽ രാജി വെച്ചു. ലോകായുക്ത റിപ്പോർട്ടിനെതിരെ കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ ഇന്ന് ഹൈക്കോടതിയിൽ വാദം നടക്കുന്നതിനിടെയാണ് മന്ത്രി രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി കെ ടി ജലീൽ അറിയിച്ചു.
  Published by:Joys Joy
  First published: