ഓടിക്കൊണ്ടിരുന്ന കാറിൽ ചാർജ് ചെയ്ത മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കാർ നിയന്ത്രണംവിട്ടു; നാലംഗ കുടുംബത്തിന് പരിക്ക്
- Published by:Nandu Krishnan
- news18-malayalam
Last Updated:
മൊബൈൽ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട കാർ ദേശീയപാത നിർമ്മാണത്തിനായി വച്ചിരുന്ന വലിയ കല്ലിലേക്ക് ഇടിച്ചു കയറുകയായിരുന്നു
തിരുവനന്തപുരം കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ ചാർജ് ചെയ്തിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കാർ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ നാലംഗ കുടുംബത്തിന് പരിക്കേറ്റു. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ നാലംഗ കുടുംബത്തിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ കഴക്കൂട്ടം വെട്ടുറോഡ് ജംഗ്ഷനിലാണ് അപകടം നടന്നത്. മൊബൈൽ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട കാർ ദേശീയപാത നിർമ്മാണത്തിനായി വച്ചിരുന്ന വലിയ കല്ലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.പോത്തൻകോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
രണ്ട് സ്ത്രീകൾക്കും രണ്ട് പുരുഷൻമാർക്കുമാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 23, 2025 9:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓടിക്കൊണ്ടിരുന്ന കാറിൽ ചാർജ് ചെയ്ത മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കാർ നിയന്ത്രണംവിട്ടു; നാലംഗ കുടുംബത്തിന് പരിക്ക്