കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ; ഇത്തവണ കണ്ടെത്തിയത് സെല്ലിന്റെ ഭിത്തിയിൽ നിന്ന്

Last Updated:

രണ്ടാഴ്ച മുൻപ് ന്യൂ ബ്ലോക്കില്‍ കല്ലിനടിൽ നിന്നും കുളിമുറിയിലെ ജനാലയിൽ ഒളിപ്പിച്ച നിലയിലും മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു

News18
News18
കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ ജയിൽ നടത്തിയ പരിശോധനയിൽ ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്നാണ് ഫോൺ കണ്ടെത്തിയത്. രണ്ടാഴ്ച മുൻപ് ന്യൂ ബ്ലോക്കില്‍ കല്ലിനടിൽ നിന്നും കുളിമുറിയിലെ ജനാലയിൽ ഒളിപ്പിച്ച നിലയിലും മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് ശേഷം സർക്കാർ രൂപീകരിച്ച അന്വേഷണ സമിതിയുടെ നേതൃത്വത്തൽ പരിശോധന നടത്തിയിരുന്നു.റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സമിതിയാണ് രണ്ട് ദിവസം ജയിലിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം പൂർത്തിയാക്കിയ പരിശോധനയ്ക്ക് പിന്നാലെ ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്ന് മൂന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്. സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇതിനു മുൻപ് പല തവണ മൊബൈല്‍ ഫോണുകള്‍ പിടികൂടിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ; ഇത്തവണ കണ്ടെത്തിയത് സെല്ലിന്റെ ഭിത്തിയിൽ നിന്ന്
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement