കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി
- Published by:ASHLI
- news18-malayalam
Last Updated:
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാമത്തെ തവണയാണ് ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടുന്നത്
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരനായ യു.ടി. ദിനേശിൽ നിന്നാണ് മൊബൈൽ കണ്ടെത്തിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാമത്തെ തവണയാണ് ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടുന്നത്. ജയിലിനകത്തേക്ക് മൊബൈൽ ഫോണും മറ്റ് നിരോധിത വസ്തുക്കളും എത്തിച്ചുനൽകുന്ന ഒരു വലിയ സംഘം പുറത്തുപ്രവർത്തിക്കുന്നുണ്ടെന്ന് അടുത്തിടെ പിടിയിലായ ഒരാൾ പോലീസിന് മൊഴി നൽകിയിരുന്നു. ഇത് ജയിലിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 28, 2025 1:00 PM IST