മോഹൻലാൽ KSRTC ഗുഡ്‌വിൽ അംബാസഡർ ; പരസ്യത്തിൽ സൗജന്യമായി അഭിനയിക്കുമെന്ന് മന്ത്രി ഗണേഷ്
- Published by:Sneha Reghu
- news18-malayalam
Last Updated:
കെഎസ്ആർടിസിയുടെ റീബ്രാൻഡിങ്ങിന്റെ ഭാഗമായി 2025-ൽ സംഘടിപ്പിച്ച പരിപാടിയിൽ മോഹൻലാൽ പങ്കെടുത്തിരുന്നു
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസിയിൽ നിരവധി പദ്ധതികളാണ് നടക്കുന്നത്. പ്രതിദിന വരുമാനം 13.01 കോടി രൂപ എന്ന റെക്കോർഡ് നേട്ടത്തിൽ എത്തിയതിന് പിന്നാലെ മറ്റൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മന്ത്രി. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡറായി എത്തുമെന്നാണ് ഗണേഷ് കുമാർ അറിയിച്ചിരിക്കുന്നത്. പ്രതിഫലം വാങ്ങാതെയാണ് താരം ഈ ദൗത്യം ഏറ്റെടുക്കുന്നതെന്നും മന്ത്രി ഉറപ്പുനൽകി. ഇതോടെ ലാലേട്ടനെ ഉൾപ്പെടുത്തി കെഎസ്ആർടിസിയുടെ വൻകിട പരസ്യപ്രചാരണങ്ങൾ നടത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
കെഎസ്ആർടിസിയുടെ റീബ്രാൻഡിങ്ങിന്റെ ഭാഗമായി 2025-ൽ സംഘടിപ്പിച്ച പരിപാടിയിൽ മോഹൻലാൽ പങ്കെടുത്തിരുന്നു. ഓർമകളിലേക്കുള്ള യാത്രകൾക്കായി സജ്ജമാക്കിയ 'ഓർമ എക്‌സ്പ്രസ്' എന്ന ബസിൽ അദ്ദേഹം യാത്ര ചെയ്യുകയും കേരളത്തിലെ ഗതാഗത സംവിധാനത്തിലുണ്ടായ മാറ്റങ്ങളെയും മന്ത്രി ഗണേഷ് കുമാറിനെയും പ്രശംസിക്കുകയും ചെയ്തു.
പുതിയ ബസുകൾ എത്തിയതിന് പിന്നാലെ കെഎസ്ആർടിസി സംഘടിപ്പിച്ച ട്രാൻസ്‌പോ 2025-ലും നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. മോഹൻലാലിനെ കൂടാതെ, സംവിധായകൻ പ്രിയദർശൻ നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു, നടൻ നന്ദു, ഹരി പത്തനാപുരം എന്നിവരും ഓർമ എക്‌സ്പ്രസിൽ ഗതാഗതമന്ത്രി ഗണേഷ് കുമാറിനോടൊപ്പം അന്ന് സഞ്ചരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 06, 2026 7:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോഹൻലാൽ KSRTC ഗുഡ്‌വിൽ അംബാസഡർ ; പരസ്യത്തിൽ സൗജന്യമായി അഭിനയിക്കുമെന്ന് മന്ത്രി ഗണേഷ്









