'അമ്മയെ കാണാൻ പ്രിയപ്പെട്ട മകനെത്തി'; കവിയൂർ പൊന്നമ്മയെ കാണാൻ മോഹൻലാൽ എത്തി
- Published by:Vishnupriya S
- news18-malayalam
Last Updated:
കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ ഏറ്റവും പ്രിയപ്പെട്ട മകനെത്തി
കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ ഏറ്റവും പ്രിയപ്പെട്ട മകനെത്തി. 50 ഓളം സിനിമകളിൽ മോഹൻലാലിന്റെ അമ്മ കഥാപാത്രമായി എത്തിയ അഭിനേത്രിയാണ് പൊന്നമ്മ. മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല ജീവിക്കുകയായിരുന്നുവെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
പെറ്റമ്മയോളം സ്നേഹം തന്റെ കഥാപാത്രത്തിനും താനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന പൊന്നമ്മ ചേച്ചിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ലെന്നും ഓർമ്മകളിൽ എന്നും ആ മാതൃ സ്നേഹം നിറഞ്ഞുതുളുമ്പും എന്നും മോഹൻലാൽ കുറിച്ചു. മോഹൻലാലിനെ കൂടാതെ മമ്മൂട്ടി, സുരേഷ് ഗോപി, തുടങ്ങി എല്ലാ നടീനടന്മാരും സംവിധായകരും എല്ലാം അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
ഇന്നലെ വൈകിട്ട് 5.33 ന് ആണ് മരണം സംഭവിച്ചത്. ഗുരുതരമായ കാൻസർ രോഗബാധിതയായി ലിസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ മേയ് മാസത്തിൽ ആണ് പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയിൽ തന്നെ സ്റ്റേജ് 4 കാൻസർ ആണ് കണ്ടെത്തിയത്. സെപ്തംബർ 3 ന് തുടർ പരിശോധനകൾക്കും ചികിത്സക്കമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം കലശലായി മൂർച്ചിച്ചതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 21, 2024 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അമ്മയെ കാണാൻ പ്രിയപ്പെട്ട മകനെത്തി'; കവിയൂർ പൊന്നമ്മയെ കാണാൻ മോഹൻലാൽ എത്തി