സമയവും സന്തോഷവും കിട്ടാൻ മോഹൻലാൽ ആ ശീലം ഉപേക്ഷിച്ചു
Last Updated:
ആരും പറഞ്ഞിട്ടില്ല താൻ ഇത് ചെയ്തതെന്നും ആരും ചെയ്യണമെന്ന് പറയുന്നുമില്ലെന്നും ലാൽ
തൃശ്ശൂർ : ലോകമെമ്പാടുമുള്ള ആളുകളുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഒരു ശീലം ഉപേക്ഷിച്ചതായി അറിയിച്ചിരിക്കുകയാണ് നടൻ മോഹൻ ലാൽ. തന്റെ സമയവും സന്തോഷവും തിരിച്ചു പിടിക്കാൻ വേണ്ടിയാണ് ഈ ഉപേക്ഷിക്കലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് ലാൽ ഉപേക്ഷിച്ച ആ ശീലം എന്നറിയണ്ടേ അത് വാട്സ് ആപ്പ് ആണ്. രാവിലെ എഴുന്നേൽക്കുമ്പോൾ എന്നും പ്രാർത്ഥിക്കും അതിനു ശേഷം ഫോണ്‍ നോക്കും എന്നാൽ പലപ്പോഴും കാത്തിരിക്കുന്നത് മോശം ചിത്രങ്ങളും വാർത്തകളും. സന്തോഷത്തെക്കാള്‍ കൂടുതൽ പരിഭവങ്ങളുമാണെന്ന് മോഹൻലാൽ പറയുന്നു.
Also Read-First half Review: ഒരു അഡാർ കണ്ണിറുക്ക്
സ്ഥിരം യാത്ര ചെയ്യുന്ന വഴികളിലെ ഓരോ കെട്ടിടവും മരവും മനുഷ്യരെയും അറിയാവുന്ന താൻ ഏറെക്കാലമായി അതൊന്നും കാണാറില്ലെന്ന് ഇപ്പോൾ ആലോചിക്കുമ്പോഴാണ് അറിയുന്നത്. വിമാനത്താവളങ്ങളിൽ വച്ച് പരിചയപ്പെട്ട പലരും പിന്നീട് നല്ല സുഹൃത്തുക്കളായിട്ടുണ്ട്. കുറച്ച് നേരത്തേക്ക് മാത്രമാണ് കണ്ടുമുട്ടുന്നതെങ്കിൽപ്പോലും വളരെയധികം വിവരങ്ങൾ തന്നിരുന്നു. എന്നാൽ ഇപ്പോൾ അവിടെ കാണുന്നവരെല്ലാം തല കുനിച്ചിരിക്കുന്നവരാണ്, വാട്സ് ആപ്പ് ഉപേക്ഷിച്ച കാരണമായി മോഹൻ ലാൽ പറയുന്നു.
advertisement
‘എന്റെ ജോലിക്കിടയിൽ മനസ്സു മടുപ്പിക്കുന്ന എത്രയോ സന്ദേശങ്ങൾ കിട്ടിയിട്ടുണ്ട്. അതു മനസ്സിനെ വല്ലാതെ വേദനിപ്പിക്കും. ഒരു കൊച്ചുകുട്ടിയെ കട്ടിലിലേക്കു വലിച്ചെറിയുന്ന വീഡിയോ കണ്ട് എങ്ങനെയാണു സന്തോഷത്തോടെ ജോലിചെയ്യുക? ഇപ്പോൾ ധാരാളം സമയമുണ്ട്. രാവിലെ പത്രവായനയ്ക്ക് സുഖമുണ്ട്. നേരത്തെയും പത്രവായന ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് അതിന്റെ സുഖം തിരിച്ചു കിട്ടിയത്. പകൽ കാണുന്നു.. നിലച്ചു പോയ പുസ്തകവായന തിരിച്ചു വന്നു എനിക്കു മാത്രമായി എത്രയോ കാര്യങ്ങൾ ആലോചിക്കുന്നു മോഹൻ ലാൽ കൂട്ടിച്ചേർത്തു.
advertisement
അടുപ്പമുള്ളവരുമായി സംസാരിക്കാൻ വാട്സ് ആപ്പ് ആവശ്യമില്ല അത്യാവശ്യ കാര്യമാണെങ്കിൽ മെയിൽ ഉപയോഗിക്കാം അതിലും ആവശ്യമെങ്കിൽ മറ്റു സംവിധാനങ്ങൾ. വാട്സ് ആപ്പ് ഉപേക്ഷിച്ചപ്പോൾ എന്നിൽ നിന്നും വലിയ ഭാരം ഇറങ്ങിപ്പോയത് പോലെ തോന്നുന്നുവെന്ന് വ്യക്തമാക്കിയ മോഹന്‍ലാൽ ആരും പറഞ്ഞിട്ടില്ല താൻ ഇത് ചെയ്തതെന്നും ആരും ചെയ്യണമെന്ന് പറയുന്നുമില്ലെന്നും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 14, 2019 12:29 PM IST









