• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൺസൂൺ പിൻവാങ്ങാനിരിക്കെ സെപ്റ്റംബറിൽ റെക്കോർഡ് തിരുത്തി മഴ

മൺസൂൺ പിൻവാങ്ങാനിരിക്കെ സെപ്റ്റംബറിൽ റെക്കോർഡ് തിരുത്തി മഴ

ഇപ്പോൾ തന്നെ ശരാശരിയെക്കാൾ ഇരട്ടിയിലധികമായി സംസ്ഥാനത്ത് ലഭിച്ച മഴ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: ഇത്തവണ മൺസൂൺ പിൻവാങ്ങുന്നത് പുതിയ റെക്കോർഡുമായി. മൺസൂൺ പിൻവാങ്ങാൻ ഒരാഴ്ച ശേഷിക്കെ സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 567 മില്ലീമീറ്ററിന് മുകളിലാണ് ഈ മാസം സംസ്ഥാനത്ത് ലഭിച്ച മഴ.

    ഇതോടെ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച സെപ്റ്റംബർ മാസം എന്ന റെക്കോർഡ് ഇനി 2020ന് സ്വന്തം. കഴിഞ്ഞ നാല് ദിവസം 169.5 മില്ലീമീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്.

    2007ൽ പെയ്ത 550.2 മില്ലിമീറ്റർ എന്ന റെക്കോർഡാണ് ഇതോടെ മാറ്റിക്കുറിക്കപ്പെടുക. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സെപ്റ്റംബർ മാസത്തിൽ കേരളത്തിൽ ലഭിക്കേണ്ട ശരാശരി മഴ 259.6 മില്ലിമീറ്ററാണ്. എന്നാൽ ഇപ്പോൾ തന്നെ ശരാശരിയെക്കാൾ ഇരട്ടിയിലധികമായി സംസ്ഥാനത്ത് ലഭിച്ച മഴ.



    കഴിഞ്ഞ 70 വർഷത്തെ ചരിത്രത്തിൽ ഇതിന് മുൻപ് രണ്ട് തവണ മാത്രമാണ്  സെപ്റ്റംബറിൽ 500 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചത്. 1998ലും 2007ലും. കഴിഞ്ഞ 20 വർഷത്തിൽ 13 തവണയും  കേരളത്തിൽ ശരാശരിക്ക് മുകളിൽ മഴ ലഭിച്ചു. അതിൽ തന്നെ ആറ് തവണ 400 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചു.

    കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ മഴയുടെ റെക്കോർഡ് തിരുത്തിയിരുന്നു. 951 മില്ലിമീറ്റർ മഴ പെയ്ത 2019ൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഓഗസ്റ്റ് മാസം എന്ന റെക്കോർഡ് നേടിയിരുന്നു.
    ഇനിയുള്ള ദിവസങ്ങളിൽ മഴ തുടരുമെങ്കിലും ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
    Published by:user_57
    First published: