advertisement

യു എൻ എ തട്ടിപ്പ്: ജാസ്മിൻഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഡ്രൈവർ അയച്ചത് 20 ലക്ഷം: ക്രൈംബ്രാഞ്ച്

Last Updated:

കേസിലെ രണ്ടും മൂന്നും നാലും പ്രതികൾ മാത്രം ചേർന്ന് ഈ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരിക്കുന്നത് ഇരുപത്തിയേഴുലക്ഷത്തി നാല്പത്തിനായിരത്തി ഒരുനൂറ്റുപതിനൊന്നു രൂപയാണ്.

തിരുവനന്തപുരം: യു എൻ എ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ജാസ്മിൻഷായുടെ അനധികൃത ഇടപാടുകൾ വ്യക്തമാക്കുന്നതിന് കൂടുതൽ തെളിവുകൾ. ജാസ്മിൻ ഷായുടെ ഭാര്യയുടെ അകൗണ്ടിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്തതിന്‍റെ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. രണ്ടുലക്ഷത്തിലേറെ രൂപയാണ് യു എൻ എ അകൗണ്ടിൽ നിന്ന് നേരിട്ട് ജാസ്മിൻ ഷായുടെ ഭാര്യയുടെ അകൗണ്ടിലേക്ക് വന്നത്. തൃശൂർ സി ജെ എം കോടതിയിലാണ് രേഖകള്‍ കൈമാറിയിരിക്കുന്നത്.
കേസിലെ മൂന്നാം പ്രതിയും ജാസ്മിൻഷായുടെ ഡ്രൈവറും ആയ നിധിൻ മോഹൻ, രണ്ടാം പ്രതിയും യു എൻ എ സംസ്ഥാന പ്രസിഡന്റും ആയ ഷോബി ജോസഫ്, നാലാം പ്രതിയും യു എൻ എയുടെ ഓഫീസ് സ്റ്റാഫും ആയ ജിത്തു പി ഡി എന്നിവരും ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതായി കണ്ടെത്തി.
നിധിൻ മോഹൻ ഇരുപതുലക്ഷത്തി മുപ്പത്തിഎട്ടായിരം രൂപയും ഷോബി ജോസഫ് നാലുലക്ഷത്തി ഇരുപത്തി എട്ടായിരത്തി മുന്നൂറ്റി പതിനൊന്ന് രൂപയും ജിത്തു പി ഡി മൂന്നുലക്ഷത്തി എണ്ണായിരം രൂപയും നിക്ഷേപിച്ചെന്നാണ് രേഖകൾ. കേസിലെ രണ്ടും മൂന്നും നാലും പ്രതികൾ മാത്രം ചേർന്ന് ഈ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരിക്കുന്നത് ഇരുപത്തിയേഴുലക്ഷത്തി നാല്പത്തിനായിരത്തി ഒരുനൂറ്റുപതിനൊന്നു രൂപയാണ്.
advertisement
യു എൻ എയുടെ മറ്റു നേതാക്കളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഈ അകൗണ്ടിലേക്ക് ആകെ നിക്ഷേപിച്ചിരിക്കുന്നത് നാൽപത്തിമൂന്നുലക്ഷത്തി ഇരുപത്തിമൂവായിരത്തി എഴുനൂറ്റിഅറുപത്തി ഒന്ന് രൂപയാണ്.
യു എൻ എ സംസ്ഥാന ട്രഷററുടെ ഭാര്യ സന്ധ്യ ബിബിൻ 2017 നവംബർ 18ന് രണ്ടര ലക്ഷം രൂപ ആണ് ഈ അകൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്തിരിക്കുന്നത് . 2017 നവംബർ 16ന് ആയിരുന്നു എറണാകുളത്തു വച്ച് യു എൻ എയുടെ സംസ്ഥാന സമ്മേളനം നടന്നത്. ഇതിന്റെ ചെലവിനായി ജില്ലാ കമ്മിറ്റികൾ ഇരുപതുലക്ഷത്തിലധികം രൂപ നേരിട്ട് ബിബിൻ എൻ പോളിനെ ഏല്പിച്ചിട്ടുണ്ട് എന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഈ തുകയിൽ നിന്നാകും രണ്ടര ലക്ഷം രൂപ ഷബ്‌നയുടെ അകൗണ്ടിലേക്ക് നിക്ഷേപിച്ചത് എന്നാണ് സംശയിക്കുന്നത്.
advertisement
കേരളത്തിൽ ആറ് ബാങ്കുകളിൽ ഷബ്നയ്ക്കു അക്കൗണ്ട് ഉണ്ട് എന്ന് വ്യക്തമായി. ആക്സിസ് ബാങ്ക്, കോട്ടക് മഹിന്ദ്ര ബാങ്ക്, എസ് ബി ഐ, എച് ഡി എഫ് സി, കരൂർ വൈശ്യ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയിൽ ആണ് അകൗണ്ടുകൾ. ഇതിൽ ആക്സിസ് ബാങ്ക് അക്കൗണ്ടിന്റെ രേഖകൾ മാത്രമാണ് കോടതിയിൽ ഇപ്പോൾ അന്വേഷണ സംഘം നൽകിയിട്ടുള്ളത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യു എൻ എ തട്ടിപ്പ്: ജാസ്മിൻഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഡ്രൈവർ അയച്ചത് 20 ലക്ഷം: ക്രൈംബ്രാഞ്ച്
Next Article
advertisement
ആഗോള സുരക്ഷാ ആശങ്ക; ഇറാനെതിരെ ഇടപെടണമെന്ന് ലോക നേതാക്കളോടാവശ്യപ്പെട്ട് നെതന്യാഹു
ആഗോള സുരക്ഷാ ആശങ്ക; ഇറാനെതിരെ ഇടപെടണമെന്ന് ലോക നേതാക്കളോടാവശ്യപ്പെട്ട് നെതന്യാഹു
  • ഇറാനെതിരെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് നെതന്യാഹു ആഗോള സുരക്ഷാ ഭീഷണി മുന്നറിയിപ്പ് നൽകി

  • ഇറാന്റെ ആണവ-മിസൈൽ ഭീഷണികൾ നിയന്ത്രിക്കാതെ പോയാൽ ലോക സ്ഥിരതയ്ക്ക് വലിയ അപകടം ഉണ്ടാകും

  • ഹോർമുസ് കടലിടുക്കിലെ തർക്കം ആഗോള ഇന്ധന വിതരണവും സാമ്പത്തിക അസ്ഥിരതയും ഉണ്ടാക്കുമെന്ന് നെതന്യാഹു

View All
advertisement