തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് നൽകുന്നത് അതിരറ്റ ആത്മവിശ്വാസം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ ഓരോ മുന്നണിക്കും കിട്ടിയ വോട്ടുകൾ നിയമസഭാ മണ്ഡലങ്ങളിലേതായി കണക്കാക്കിയാൽ വൻ മുന്നേറ്റമുണ്ടാക്കി എൽഡിഎഫ്. നിലവിലെ ഫലങ്ങൾ നിയമസഭാ മണ്ഡലങ്ങളിലേതായി കണക്കാക്കിയാൽ 140 ൽ 101 മണ്ഡലങ്ങളും എൽഡിഎഫിനെ തുണച്ചു.
ഐക്യ ജനാധിപത്യമുന്നണിയുടെ എക്കാലത്തെയും ഉറച്ച ഉരുക്കുകോട്ടകളായ 38 മണ്ഡലങ്ങൾ യുഡിഎഫിനൊപ്പം തന്നെ നിലയുറപ്പിച്ചു. നേമത്ത് ഇപ്പോഴും എൻഡിഎ തന്നെയാണ് ശക്തമെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. മഞ്ചേശ്വരം, കാസർകോട്, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം അസംബ്ലി മണ്ഡലങ്ങളിൽ എൻഡിഎ രണ്ടാം സ്ഥാനത്താണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളി ഉയർത്തുന്നതാണ് ഈ കണക്കുകൾ.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 91 സീറ്റുകള്‍ നേടിയാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. എന്നാൽ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പായപ്പോഴേക്കും നില മാറി. കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി തന്നെ വയനാട്ടിൽ മത്സരിക്കാനെത്തിയതോടെ രാഷ്ട്രീയ ചിത്രം മാറി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ചാണെങ്കിൽ എല്‍ഡിഎഫ് 16 നിയമസഭാ മണ്ഡലങ്ങളിലേക്ക് ചുരുങ്ങി. ആ നിലയിൽ നിന്ന് 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പായപ്പോൾ ആകെ പോൾ ചെയ്ത വോട്ടിന്റെ 41-42 ശതമാനം വോട്ട് നേടി ഇടതുമുന്നണി ശക്തമായ കുതിപ്പാണ് നടത്തിയത്. യുഡിഎഫ് 37 ശതമാനത്തിലേക്ക് ചുരുങ്ങുകയും എൻഡിഎയുടേത് 14- 15 ശതമാനത്തിൽ ഒതുങ്ങുകയും ചെയ്തുമെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
കേരള കോൺഗ്രസ് എമ്മിനെ ഒപ്പം ചേർത്തത് മധ്യകേരളത്തിൽ യുഡിഎഫിന് കനത്ത ക്ഷീണമുണ്ടാക്കി. ക്രൈസ്തവ വിഭാഗം തുണച്ചതും തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായെന്ന് സിപിഎം നേതൃത്വം വിലയിരുത്തുന്നു.
1. ഉദുമ
2. കാഞ്ഞങ്ങാട്
3. തൃക്കരിപ്പൂർ
കണ്ണൂർ
1. ധർമടം
2. പയ്യന്നൂർ
3. മട്ടന്നൂർ
4. തലശ്ശേരി
5. തളിപ്പറമ്പ്
6. പേരാവൂർ
7. കല്യാശ്ശേരി
8. അഴീക്കോട്
9. കൂത്തുപറമ്പ്
വയനാട്
1.മാനന്തവാടി
കോഴിക്കോട്
1. നാദാപുരം
2. കുറ്റ്യാടി
3. ബാലുശ്ശേരി
4. പേരാമ്പ്ര
5. കൊയിലാണ്ടി
6. എലത്തൂർ
7. കോഴിക്കോട് നോർത്ത്
8. കോഴിക്കോട് സൗത്ത്
9. കുന്നമംഗലം
10. ബേപ്പൂർ
മലപ്പുറം
1. പൊന്നാനി
2. തവനൂർ
3. പെരിന്തൽമണ്ണ
പാലക്കാട്
1. മലമ്പുഴ
2. കോങ്ങാട്
3. തൃത്താല
4. ആലത്തൂർ
5 ചിറ്റൂർ
6. നെന്മാറ
7. തരൂർ
8. ഷൊർണൂർ
9. പട്ടാമ്പി
10. മണ്ണാർക്കാട്
11. ഒറ്റപ്പാലം
തൃശൂർ
1. നാട്ടിക
2. ഗുരുവായൂർ
3. മണലൂർ
4. കുന്നംകുളം
5. വടക്കാഞ്ചേരി
6. ചേലക്കര
7. കൊടുങ്ങല്ലൂർ
8. കയ്പ്പമംഗലം
9. ചാലക്കുടി
10. ഇരിങ്ങാലക്കുട
11. പുതുക്കാട്
12. ഒല്ലൂർ
എറണാകുളം
1. തൂപ്പൂണിത്തുറ
2. കളമശ്ശേരി
3. കൊച്ചി
4. പറവൂർ
5. കോതമംഗലം
ഇടുക്കി
1. ഇടുക്കി
2. ഉടുമ്പൻചോല
3. പീരുമേട്
കോട്ടയം
1. പാലാ
2. കടുത്തുരുത്തി
3. വൈക്കം
4. ഏറ്റുമാനൂർ
5. കോട്ടയം
6. പുതുപ്പള്ളി
7. ചങ്ങനാശ്ശേരി
8. കാഞ്ഞിരപ്പള്ളി
9. പൂഞ്ഞാർ
1. കൊല്ലം
2. ഇരവിപുരം
3. ചടയമംഗലം
4. കരുനാഗപ്പള്ളി
5. കുന്നത്തൂർ
6. കൊട്ടാരക്കര
7. പത്തനാപുരം
8. പുനലൂർ
9. ചാത്തന്നൂർ
10. കുണ്ടറ
തിരുവനന്തപുരം
1. വർക്കല
2. ആറ്റിങ്ങൽ
3. ചിറയിൻകീഴ്
4.. നെടുമങ്ങാട്
5. വാമനപുരം
6. കഴക്കൂട്ടം
7. വട്ടിയൂർക്കാവ്
8. തിരുവനന്തപുരം
9. അരുവിക്കര
10. പാറശാല
11. കാട്ടാക്കട
12. കോവളം
യുഡിഎഫിനൊപ്പമുള്ള മണ്ഡലങ്ങൾ (38)
1. മഞ്ചേശ്വരം
2. കാസർകോട്
3. കണ്ണൂർ
4. ഇരിക്കൂർ
5. കൽപ്പറ്റ
6. ബത്തേരി
7. വടകര
8. കൊടുവള്ളി
9. തിരുവമ്പാടി
10. താനൂർ
11. മങ്കട
12. വേങ്ങര
13. നിലമ്പൂർ
14. വണ്ടൂർ
15. കോട്ടയ്ക്കൽ
16. ഏറനാട്
17. കൊണ്ടോട്ടി
18. വള്ളിക്കുന്ന്
19. തിരൂരങ്ങാടി
20. മലപ്പുറം
21. തിരൂർ
22. മഞ്ചേരി
23. പാലക്കാട്
24. തൃശൂർ
25. അങ്കമാലി
26. ആലുവ
27. തൃക്കാക്കര
28. എറണാകുളം
29. വൈപ്പിൻ
30. കുന്നത്തുനാട്
31. പെരുമ്പാവൂർ
32. പിറവം
32. മൂവാറ്റുപുഴ
34. തൊടുപുഴ
35. ദേവികുളം
36. ആറന്മുള
37. ചവറ
38. നെയ്യാറ്റിൻകര
എൻഡിഎക്ക് ഒപ്പം
1. നേമം
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.