കല്യാണപ്പെണ്ണിനേയും ചെറുക്കനേയും സ്വീകരിക്കാന്‍ പടക്കം പൊട്ടിച്ചു; അമ്പതിലേറെ പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു
- Published by:Arun krishna
- news18-malayalam
Last Updated:
നവദമ്പതികളെ വേദിയിലേക്ക് ആനയിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ സമീപത്തുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകുകയായിരുന്നു
കണ്ണൂരില്‍ വിവാഹസത്കാരത്തിനിടെ തേനീച്ചക്കൂട് ഇളകി അമ്പതോളം പേര്‍ക്ക് കുത്തേറ്റു. കണ്ണൂര്‍ തയ്യില്‍ എന്‍എന്‍എം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിനിടെയാണ് അതിഥികളടക്കമുള്ളവരെ തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിച്ചത്.
നവദമ്പതികളെ വേദിയിലേക്ക് ആനയിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ സമീപത്തുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകുകയായിരുന്നു. ഐക്കര സ്വദേശിയുടെ വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു സംഭവം. തേനീച്ചയുടെ കുത്തേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
October 23, 2023 7:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കല്യാണപ്പെണ്ണിനേയും ചെറുക്കനേയും സ്വീകരിക്കാന്‍ പടക്കം പൊട്ടിച്ചു; അമ്പതിലേറെ പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു