പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ദിവസം ഗുരുവായൂരിൽ കൂടുതൽ വിവാഹങ്ങൾ

Last Updated:

8.45ന് നടക്കുന്ന സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് കല്യാണമണ്ഡപത്തിൽ എത്തും. നാല്‌ മണ്ഡപങ്ങളിൽ ഏറ്റവും മുന്നിലുള്ള മണ്ഡപത്തിലാണ് താലികെട്ട്. മറ്റു മൂന്ന്‌ മണ്ഡപങ്ങളിലും ഈ സമയം വിവാഹങ്ങൾ നടക്കും. പ്രധാനമന്ത്രി ഈ വിവാഹങ്ങൾക്കും സാന്നിധ്യമാകുമെന്നാണ് കരുതുന്നത്

2019ൽ നരേന്ദ്ര മോദി ഗുരുവായൂരിലെത്തിയപ്പോൾ
2019ൽ നരേന്ദ്ര മോദി ഗുരുവായൂരിലെത്തിയപ്പോൾ
തൃശൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ എത്തുന്ന ബുധനാഴ്‌ച ക്ഷേത്രസന്നിധിയിൽ നടക്കുന്ന വിവാഹങ്ങളുടെ എണ്ണത്തിൽ വർധന. വെള്ളിയാഴ്‌ച രാത്രി വഴിപാടുകൗണ്ടറുകൾ അടയ്ക്കുന്നതുവരെ 76 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുണ്ട്. ഇനിയും വിവാഹങ്ങൾ ശീട്ടാക്കാൻ സാധ്യതയുണ്ട്.
രാവിലെ അഞ്ചുമണി മുതൽ ഏഴുവരെ 23 വിവാഹങ്ങൾ നടക്കും. ഏഴുമുതൽ ഒമ്പതുവരെ 11 വിവാഹങ്ങളാണ് ശീട്ടാക്കിയത്. ഈ സമയത്തിനുള്ളിലാണ് പ്രധാനമന്ത്രിയുടെ വരവ്.
നരേന്ദ്ര മോദി രാവിലെ എട്ടിനുശേഷം ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് 8.45ന് നടക്കുന്ന സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് കല്യാണമണ്ഡപത്തിൽ എത്തും. നാല്‌ മണ്ഡപങ്ങളിൽ ഏറ്റവും മുന്നിലുള്ള മണ്ഡപത്തിലാണ് താലികെട്ട്. മറ്റു മൂന്ന്‌ മണ്ഡപങ്ങളിലും ഈ സമയം വിവാഹങ്ങൾ നടക്കും. പ്രധാനമന്ത്രി ഈ വിവാഹങ്ങൾക്കും സാന്നിധ്യമാകുമെന്നാണ് കരുതുന്നത്.
രാവിലെ 9 മുതൽ 10 വരെയുള്ള സമയം 18 വിവാഹങ്ങളാണ് നടക്കുക. പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനസമയം ക്ഷേത്രത്തിൽ അത്യാവശ്യം വേണ്ട ജീവനക്കാരേ ഉണ്ടാകൂ. നാലമ്പലത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മേൽശാന്തി ശ്രീനാഥ് നമ്പൂതിരി, ഓതിക്കൻ, ആവശ്യമുള്ള കീഴ്ശാന്തിക്കാർ, അത്യാവശ്യമുള്ള പരിചാരകന്മാർ മാത്രമേ ഉണ്ടാകൂ. ഗണപതി, ഭഗവതി, അയ്യപ്പൻ എന്നീ ഉപദേവകോവിലുകളിൽ കീഴ്ശാന്തിക്കാരുണ്ടാകും.
advertisement
ദർശനശേഷം തുലാഭാരം വഴിപാടും പ്രധാനമന്ത്രിക്കുണ്ടാകുമെന്ന് ക്ഷേത്രം അധികൃതർ പ്രതീക്ഷിക്കുന്നു. 2019 ജൂൺ എട്ടിന് പ്രധാനമന്ത്രിയായി എത്തിയപ്പോഴും 2008 ജനുവരി 13 നു ഗുജറാത്ത് മുഖ്യമന്ത്രിയായിവന്നപ്പോഴും താമരപ്പൂക്കൾകൊണ്ട് തുലാഭാരം വഴിപാട് നരേന്ദ്രമോദി നടത്തിയിരുന്നു. അതിനാൽ ദേവസ്വം പ്രത്യേകമായി താമരപ്പൂക്കൾ കരുതും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ദിവസം ഗുരുവായൂരിൽ കൂടുതൽ വിവാഹങ്ങൾ
Next Article
advertisement
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
  • താലിബാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതോടെ അഫ്ഗാനിസ്ഥാനിലെ ആശയവിനിമയം തടസ്സപ്പെട്ടു.

  • 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇന്റര്‍നെറ്റ് തടസപ്പെടുന്നത് ആദ്യമായാണ്.

  • ഇന്റര്‍നെറ്റ് അധാര്‍മികമാണെന്ന് വിശദീകരിച്ചാണ് താലിബാന്‍ ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ചത്.

View All
advertisement