ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവം; ഡ്രൈവർ മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ടു

Last Updated:

ഞായറാഴ്ച രാത്രി 10:30 ഓടെ വർക്കല-ആറ്റിങ്ങൽ റോഡിൽ കൂട്ടിക്കട ഭാഗത്താണ് അപകടം സംഭവിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വർക്കലയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തിൽ ഡ്രൈവറെ ഇനിയും കണ്ടെത്താനായില്ല. അതേസമയം ഇയാൾ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. അപകടത്തിന് തൊട്ടുമുമ്പ് സ്കൂട്ടറിൽ വന്ന ഒരു യുവാവിനെയും ഒരു കാറിലും വാഹനം ഇടിച്ചതായും നാട്ടുകാർ പറഞ്ഞു.
ALSO READ: തിരുവനന്തപുരത്ത് ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു; 5 പേർക്ക് പരിക്ക്
കൂടാതെ അപകടത്തിന് മുൻപ് മറ്റൊരു ജംക്‌ഷനിൽ വച്ച് മറ്റൊരാളുമായി ഡ്രൈവർ വഴക്കിട്ടെന്നും, ഇതിന് ശേഷം ഇയാളുടെ ഭാര്യ വാഹനം ഉപേക്ഷിച്ച് ഇറങ്ങി പോയെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇതിന്റെ ദേഷ്യത്തിൽ ഇയാൾ അമിതവേഗത്തിൽ വാഹനം ഓടിച്ചതാണ് അപകട കാരണം. ഡ്രൈവറെ കണ്ടെത്താനുള്ള പൊലീസ് ശ്രമങ്ങൾ തുടരുന്നു.
advertisement
ഞായറാഴ്ച രാത്രി 10:30 ഓടെ വർക്കല-ആറ്റിങ്ങൽ റോഡിൽ കൂട്ടിക്കട ഭാഗത്താണ് അപകടം സംഭവിച്ചത്.വർക്കലയിൽനിന്ന് കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനം അമിതവേഗത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണം. അപകടത്തിനുശേഷം ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. വാഹനത്തിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവം; ഡ്രൈവർ മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ടു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement