തിരുവനന്തപുരത്ത് ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു; 5 പേർക്ക് പരിക്ക്
- Published by:Nandu Krishnan
- news18-malayalam
Last Updated:
അമിതവേഗതയിലെത്തിയ വാഹനം ഒരു സ്കൂട്ടറിലിടിച്ച ശേഷം നടന്നു പോകുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു
തിരുവനന്തപുരം വർക്കലയിൽ ക്ഷേത്ര ഉത്സവം കഴിഞ്ഞ് മടങ്ങിവരുന്നവർക്കിടയിലേക്ക് അമിത വേഗതയിലെത്തിയ റിക്കവറി വാഹനം ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. വർക്കല പേരേറ്റിൽ സ്വദേശിനിയായ രോഹിണി(53), മകൾ അഖില(19) എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 5 പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രി 10 മണിക്ക് വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് വാഹനം പാഞ്ഞു കയറിയത്.
അമിതവേഗതയിലെത്തിയ വാഹനം ഒരു സ്കൂട്ടറിലിടിച്ച ശേഷം റോഡിലൂടെ നടന്നു പോകുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ആളുകളെ ഇടിച്ച ശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലും ശേഷം നിറുത്തിയിട്ടിരുന്ന കാറിലുമിടിച്ചാണ് നിന്നത്. വാഹനത്തിന്റെ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണി അപകടശേഷം ഓടിരക്ഷപ്പെട്ടു.
advertisement
മരിച്ച അഖില ബിഎസ്‌സി എംഎൽടി വിദ്യാർഥിയാണ്. പരിക്കേറ്റവരിൽ രഞ്ജിത്ത് (35), ഉഷ (60) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 31, 2025 7:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു; 5 പേർക്ക് പരിക്ക്