'നേട്ടങ്ങൾ കൈ നീട്ടി വാങ്ങുകയും കോട്ടങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നു പറയുകയും ചെയ്യുന്നത് വില കുറഞ്ഞ രാഷ്ട്രീയം': കാനം രാജേന്ദ്രൻ

Last Updated:

'മുന്നണിക്കെതിരെ വരുന്ന നീക്കങ്ങൾ ഒരുമിച്ച് നേരിടണം. മുന്നണിയെ ശക്തിപ്പെടുത്താനും ഇടതുപക്ഷ നിലപാടുകളിൽ ഉറച്ചുനിർത്താനും സിപിഐ മുൻകൈയെടുത്തിട്ടുണ്ട്'

തിരുവനന്തപുരം: മുന്നണിയെന്ന ആശയം സിപിഐയുടേതെന്ന അവകാശവാദവുമായി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ട്. അതുകൊണ്ട് മുന്നണിയെ സംരക്ഷിക്കേണ്ടത് സിപിഐയുടെ രാഷ്ട്രീയ ബാധ്യതയാണെന്നും റിപ്പോർട്ട് പറയുന്നു. മുന്നണിയുടെ നേട്ടങ്ങൾ മാത്രമല്ല കോട്ടങ്ങളും കക്ഷികൾക്ക് അവകാശപ്പെട്ടതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു
ഭട്ടിൻഡ പാർട്ടി കോൺഗ്രസിൽ ഉരുത്തിരിഞ്ഞ ആശയമാണ് ഇടതു മുന്നണി. പരസ്പരം പോരടിച്ചു നിന്ന പാർട്ടികളാണ് മുന്നണിയായത്. രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമാണത്. എൽ ഡി എഫിന്റെ രാഷ്ട്രീയ ദൗത്യങ്ങൾ നിറവേറ്റുക സി പി ഐയുടെ രാഷ്ട്രീയ കടമയാണ്. അതിനാൽ മുന്നണിയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ നിതാന്ത ജാഗ്രത വേണം. എൽ ഡി എഫ് ഉയർത്തിയ രാഷ്ട്രീയ നിലപാടിൽ വ്യതിയാനമുണ്ടായപ്പോഴൊക്കെ സി പി ഐ തിരുത്തി. അതു തുടരുമെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നു.
മുന്നണിയുടെ നേട്ടങ്ങളും കോട്ടങ്ങളും ഘടകകക്ഷികൾ വീതം വച്ചെടുക്കണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. മുന്നണി ആകുമ്പോൾ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകും
advertisement
അത് കക്ഷികൾ വീതം വച്ചെടുക്കണം. സുഖദുഃഖങ്ങളും അതിൻറെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികൾക്ക് അവകാശപ്പെട്ടതാണ്. നേട്ടങ്ങൾ വരുമ്പോൾ കൈ നീട്ടി വാങ്ങുകയും കോട്ടം വരുമ്പോൾ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നു പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം രാജേന്ദ്രൻ.
Also Read- AKG centre Attack| 22 ദിവസം കഴിഞ്ഞിട്ടും തെളിവ് ലഭിച്ചില്ല; എകെജി സെന്റർ ആക്രമണ കേസ് അവസാനിപ്പിക്കുന്നു
അതുകൊണ്ട് മുന്നണിക്കെതിരെ വരുന്ന നീക്കങ്ങൾ ഒരുമിച്ച് നേരിടണം. മുന്നണിയെ ശക്തിപ്പെടുത്താനും ഇടതുപക്ഷ നിലപാടുകളിൽ ഉറച്ചുനിർത്താനും സിപിഐ മുൻകൈയെടുത്തിട്ടുണ്ട്. സിപിഎമ്മിനും സിപിഐക്കും വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാകും. എന്നാൽ യോജിപ്പിന്റെ കൂടുതൽ മേഖലകൾ കണ്ടെത്തണം മതേതര ശക്തികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തണമെന്നും കാനം  പറഞ്ഞു .
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നേട്ടങ്ങൾ കൈ നീട്ടി വാങ്ങുകയും കോട്ടങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നു പറയുകയും ചെയ്യുന്നത് വില കുറഞ്ഞ രാഷ്ട്രീയം': കാനം രാജേന്ദ്രൻ
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement