കൊച്ചി തീരത്തെ കപ്പലപകടം; പൊലീസ് കേസെടുത്തു; കപ്പൽ ഉടമ ഒന്നാംപ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാംപ്രതി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഫോർട്ട് കൊച്ചി തീരദേശ പോലീസാണ് കേസെടുത്തത്
കൊച്ചി തീരത്തുണ്ടായ കപ്പലപകടത്തിൽ പൊലീസ് കേസെടുത്തു. മെയ് 24ന് കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട ലൈബീരിയൻ ചരക്കുകപ്പലായ എം എസ് സി എൽസ-3 യ്ക്കെതിരെയാണ് ഫോർട്ട് കൊച്ചി തീരദേശ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കപ്പലുടമയായ എംഎസ്‌സി എൽസ 3 എന്ന കമ്പനിയെ ഒന്നാം പ്രതി ചേർത്താണ് കേസെടുത്തത്. ഷിപ്പ് മാസ്റ്ററാണ് രണ്ടാം പ്രതി. ക്രൂ അംഗങ്ങൾ മൂന്നാം പ്രതിയുമാണ്. സി. ഷാംജി എന്നയാളുടെ പരാതിയിലാണ് കേസെടുത്തത്. ബിഎൻഎസ് 282, 285, 286, 287, 288, 3, (5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകൾ ഉണ്ടെന്നിരിക്കെ മനുഷ്യന്റെ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കുന്നതരത്തിൽ അലസാമയി കപ്പൽകൈകാര്യം ചെയ്തെന്നും ഇതു കാരണം അപകടമുണ്ടായതെന്നും എഫ്ഐആറിൽ പറയുന്നു. കപ്പലിലെ കണ്ടെയ്നറുകൾ കടലിൽ പതിച്ച് അതിലുണ്ടായിരുന്ന വസ്തുക്കൾ പുറത്തായത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചെന്നും അപകടം മത്സ്യ ബന്ധനത്തിനും മത്സ്യതൊഴിലാളികളുടെ ജീവിതത്തെയും പ്രതികൂലമായി ബാധിച്ചെന്നും കണ്ടെയ്നറകൾ കപ്പൽ ചാലിലും മറ്റും സഞ്ചാരം നടത്തുന്ന മറ്റ് യാനങ്ങളുടെ സഞ്ചാരത്തെ ബാധിച്ചെന്നും എഫ്ആഐആറിൽ പറയുന്നു.
ആദ്യം കപ്പലപകടത്തിൽ കേസെടുക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രിയടക്കം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jun 11, 2025 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചി തീരത്തെ കപ്പലപകടം; പൊലീസ് കേസെടുത്തു; കപ്പൽ ഉടമ ഒന്നാംപ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാംപ്രതി








