നവകേരള സദസിന് മുദ്രാവാക്യം വിളിക്കാന്‍ സ്കൂൾ കുട്ടികളെ വെയിലത്തുനിർത്തി; എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി

Last Updated:

തലശ്ശേരി ചമ്പാട് എൽ പി സ്കൂളിലെ കുട്ടികളെയാണ് വെയിലത്തുനിർത്തിയത്.

നവകേരള സദസ്സിന് അഭിവാദ്യമർപ്പിക്കാൻ തലശ്ശേരിയിൽ സ്കൂൾ കുട്ടികളെ വെയിലത്തുനിർത്തിയതായി പരാതി. തലശ്ശേരി ചമ്പാട് എൽ പി സ്കൂളിലെ കുട്ടികളെയാണ് വെയിലത്തുനിർത്തിയത്. എം എസ് എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി. മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ കടന്നുപോകവെ പൊരിവെയിലത്ത് നിന്ന് മുദ്രാവാക്യം വിളിക്കുന്ന കുട്ടികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വിഷയത്തില്‍ കെ.എസ്.യു സംസ്ഥാന നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്. എ സി ബസ്സിൽ ഈസി ചെയറിൽ സുഖിച്ചിരുന്ന് പിഞ്ചുകുട്ടികളെ പൊരിവെയിലത്ത് റോഡിൽ നിർത്തി മുദ്രാവാക്യം വിളിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഈ നവ കേരള സദസ്സ് യാത്രയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നതെന്ന്  കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.മുഹമ്മദ്‌ ഷമ്മാസ് ചോദിച്ചു.
തലശ്ശേരി ചമ്പാട് എൽപി സ്കൂളിലും കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് ഉൾപ്പെടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിക്കുന്ന കാഴ്ചകൾ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. മലപ്പുറത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പരിപാടിയിൽ പങ്കെടുക്കേണ്ട വിദ്യാർത്ഥികളുടെ ക്വാട്ട നിശ്ചയിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നു.
advertisement
പരിഹാസ്യവും പ്രതിഷേധാർഹവുമായ ഇത്തരം നടപടികൾ ഒരുതരത്തിലും അംഗീകരിക്കില്ല. പിഞ്ചു വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തുന്നതിൽ അല്പം പോലും മനസാക്ഷിക്കുത്ത് മുഖ്യമന്ത്രിക്കില്ലാത്തത് എന്തുകൊണ്ടാണ്. കുറച്ചെങ്കിലും മനുഷ്യത്വം തോന്നേണ്ടേ. മുഖ്യമന്ത്രിയും ഒരു മുത്തച്ഛനാണ് എന്നത് ഓർമ്മിക്കേണ്ടേ.
ഹൈക്കോടതി വിധിയെ പോലും കാറ്റിൽ പറത്തിക്കൊണ്ട് സ്കൂൾ ബസുകൾ ഉപയോഗിച്ചാണ് ഇപ്പോഴും ആളെ കൂട്ടുന്നത്. ഇത്തരം നടപടി തുടർന്നാൽ കടുത്ത പ്രതിഷേധങ്ങൾ നേരിടേണ്ടി വരും വലിയ വില കൊടുക്കേണ്ടി വരും.സർക്കാർ ചിലവിൽ നടത്തുന്ന പാർട്ടി പരിപാടി പ്രതിഷേധങ്ങൾ ഇരന്ന് വാങ്ങുകയാണെന്നും പി.മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവകേരള സദസിന് മുദ്രാവാക്യം വിളിക്കാന്‍ സ്കൂൾ കുട്ടികളെ വെയിലത്തുനിർത്തി; എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement