'നിയമസഭ കാണാമെന്ന് മോഹിക്കേണ്ട'; കോൺഗ്രസ് എംഎൽഎമാരായ ടി സിദ്ദിഖിനും ഐ സി ബാലകൃഷ്ണനുമെതിരെ പ്രകടനവുമായി എംഎസ്എഫ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
എംഎസ്എഫിന്റെ ജില്ലാ നേതാക്കളടക്കം പ്രകടനത്തിൽ പങ്കെടുത്തു
വയനാട്ടിൽ കോൺഗ്രസ് എംഎൽഎമാരായ ടി സിദ്ദിഖിനും ഐ സി ബാലകൃഷ്ണനുമെതിരെ പ്രകടനവുമായി എംഎസ്എഫ്.ഇരുവരും നിയമസഭ കാണുമെന്ന് മോഹിക്കേണ്ട എന്ന് എഴുതിയ ബാനറുമായായിരുന്നു എംഎസ്എഫിന്റെ പ്രകടനം. മുട്ടിൽ ഡബ്ല്യുഎംഒ കോളേജിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ ആഹ്ളാദ പ്രകടനത്തിലാണ് എംഎൽഎമാരുടെ ചിത്രം സഹിതമുള്ള ബാനറുമായി എംഎസ്എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയത്.
എംഎസ്എഫിന്റെ ജില്ലാ നേതാക്കളടക്കം പ്രകടനത്തിൽ പങ്കെടുത്തു. "മിസ്റ്റര്‍ സിദ്ദിഖ്, മിസ്റ്റര്‍ ഐസീ.. കേശു കുഞ്ഞുങ്ങളെ നിലയ്ക്ക് നിര്‍ത്തിയില്ലേല്‍ ജില്ലയില്‍നിന്ന് ഇനി നിയമസഭ കാണാമെന്ന് മോഹിക്കേണ്ട"- എന്നാണ് ബാനറില്‍ എഴുതിയിരുന്നത്. കോളേജ് തിരഞ്ഞെടുപ്പിൽ കെഎസ് യു വും എസ്.എഫ്.ഐയും സംഖ്യമായിട്ടായിരുന്നു മത്സരിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
October 09, 2025 7:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിയമസഭ കാണാമെന്ന് മോഹിക്കേണ്ട'; കോൺഗ്രസ് എംഎൽഎമാരായ ടി സിദ്ദിഖിനും ഐ സി ബാലകൃഷ്ണനുമെതിരെ പ്രകടനവുമായി എംഎസ്എഫ്