advertisement

'കേരളം ടൂറിസം മേഖലയിൽ ലോകരാജ്യങ്ങൾക്കൊപ്പമാണ് മത്സരിക്കുന്നത്': മന്ത്രി മുഹമ്മദ് റിയാസ്

Last Updated:

പൊന്മുടിയിൽ പുതുതായി നിർമ്മിച്ച സർക്കാർ അതിഥി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

News18
News18
തിരുവനന്തപുരം: കേരളം ടൂറിസം രം​ഗത്ത് ലോകരാജ്യങ്ങളുമായാണ് മത്സരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടൂറിസം മേഖലയിൽ പുതിയ ആശയം നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പൊന്മുടിയിൽ പുതുതായി നിർമ്മിച്ച സർക്കാർ അതിഥി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കോവിഡിന് ശേഷം സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായത്. ജനങ്ങൾക്ക് വേണ്ടിയാണ് ‍ടൂറിസം നിലകൊള്ളുന്നത്, ജനങ്ങളാണ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ സഞ്ചാരികളുടെ എണ്ണത്തിലും മുൻ വർഷത്തെക്കാൾ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ വർദ്ധനവ് ലക്ഷ്യമിട്ട് പരമ്പരാഗത വിപണിക്ക് പുറമേ കൂടുതൽ രാജ്യങ്ങളിലേക്കും പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലുക്ക്‌ ഈസ്റ്റ്‌ പോളിസി നടപ്പിലാക്കുന്നുണ്ട്. ചൈന മുതൽ ഓസ്ട്രേലിയ വരെ നീണ്ടുകിടക്കുന്ന രാജ്യങ്ങളിൽ മാർക്കറ്റിംഗ് ശക്തമാക്കും. ഇതിന്റെ ഭാഗമായി മലേഷ്യൻ എയർലൈൻസുമായി ചേർന്ന് വിവിധ രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും എത്തുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
advertisement
ഇതിനായി ചൈന,ജപ്പാൻ,ഇന്തോനേഷ്യ,മലേഷ്യ,ഓസ്ട്രേലിയ,ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് എത്തുന്നത്. പുതിയ മാർക്കറ്റുകൾ കണ്ടെത്താനുള്ള കേരള ടൂറിയത്തിന്റെ ശ്രമങ്ങൾക്ക് ഇത് നല്ല തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളം ടൂറിസം മേഖലയിൽ ലോകരാജ്യങ്ങൾക്കൊപ്പമാണ് മത്സരിക്കുന്നത്': മന്ത്രി മുഹമ്മദ് റിയാസ്
Next Article
advertisement
കണ്ണൂരിൽ ലോഡ്ജിൽ സ്ത്രീ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന അയൽവാസി പുഴയോരത്ത് തുങ്ങിമരിച്ചു
കണ്ണൂരിൽ ലോഡ്ജിൽ സ്ത്രീ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന അയൽവാസി പുഴയോരത്ത് തുങ്ങിമരിച്ചു
  • കണ്ണൂരിൽ ലോഡ്ജിൽ 50 വയസ്സുകാരി സീമയെ മരിച്ച നിലയിൽ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന വിജയൻ കാണാതായി

  • വൈകാതെ വിജയനെ മാട്ടൂൽ ജസിന്ത കടവിൽ പുഴയോരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പൊലീസ് അന്വേഷണം തുടങ്ങി

  • സമാന സാഹചര്യങ്ങളിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ ഹെൽപ് ലൈൻ നമ്പറുകൾ ഉപയോഗിക്കുക

View All
advertisement