advertisement

'ലൈംഗിക പീഡന കേസിൽ കോടതി അന്തിമ തീരുമാനമെടുക്കുംവരെ മുകേഷ് എംഎൽഎയായി തുടരും'; എംവി ഗോവിന്ദൻ

Last Updated:

ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണ് പ്രത്യേക അന്വേഷണസംഘം മുകേഷിനെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്

News18
News18
ലൈംഗിക പീഡന കേസിൽ കോടതി അന്തിമ തീരുമാനം എടുക്കും വരെ മുകേഷ് എംഎൽഎയായി തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും  കേസ് കൈകാര്യം ചെയ്യുന്നത് കോടതി ആണെന്നും അന്തിമ തീരുമാനം വന്നിട്ടേ മറ്റു കാര്യങ്ങൾ നോക്കൂ എന്നും എംവി ഗോവിന്ദൻ  മാധ്യമങ്ങളോട് പറഞ്ഞു.
ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണ് പ്രത്യേക അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും മുകേഷിനെതിരെയെന്ന് എസ് ഐ ടി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മണിയന്‍പിള്ള രാജു, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
തെളിവുകളായി പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും ഉണ്ട്.  മരട് പൊലീസാണ് കേസടുത്തത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലൈംഗിക പീഡന കേസിൽ കോടതി അന്തിമ തീരുമാനമെടുക്കുംവരെ മുകേഷ് എംഎൽഎയായി തുടരും'; എംവി ഗോവിന്ദൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement