advertisement

മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച് സമരം ചെയ്യാനാവുമോ? വഖഫ് മന്ത്രിക്ക് ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മറുപടി

Last Updated:

മ​ന്ത്രി പ​റ​യു​ന്ന​ത് കേ​ട്ട് ഈ ​ളോ​ഹ ഊ​രി മാ​റ്റാ​ൻ ക​ഴി​യു​മോ​യെ​ന്നും താ​ൻ നി​ൽ​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ മാ​റ്റു​മെ​ന്ന് ക​രു​തു​ന്നു​ണ്ടോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

കൊ​ച്ചി: വഖഫ് മന്ത്രി വി അബ്ദുറഹിമാനെതിരെ സിറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച് സമരം ചെയ്യാനാവില്ലെന്നും ഖദറിട്ട് സമര പന്തലിൽ വരാനാവില്ലെന്നും ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ക്രൈ​സ്ത​വ പു​രോ​ഹി​ത​ർ വ​ർ​ഗീ​യ​ത പ​റ​യു​ന്നു എ​ന്ന വ​ഖ​ഫ് മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നായിരുന്നു മേജർ ആർച്ച് ബിഷപ്പിന്റെ മറുപടി.
മ​ന്ത്രി പ​റ​യു​ന്ന​ത് കേ​ട്ട് ഈ ​ളോ​ഹ ഊ​രി മാ​റ്റാ​ൻ ക​ഴി​യു​മോ​യെ​ന്നും താ​ൻ നി​ൽ​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ മാ​റ്റു​മെ​ന്ന് ക​രു​തു​ന്നു​ണ്ടോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. 'ഞ​ങ്ങ​ൾ സ​മ​ര​ക്കാ​രു​ടെ ഇ​ട​യ​ന്മാ​രാ​ണ്. ജ​ന​ങ്ങ​ളുടെ കൂ​ടെ നി​ൽ​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഒ​റ്റു​കാ​രാ​കും'- അദ്ദേഹം പറഞ്ഞു.
മുനമ്പത്ത് നി​രാ​ഹാ​ര സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ മാർ റാഫേൽ തട്ടിൽ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. സ​മ​രം ചെ​യ്യു​ന്ന​വ​ർ ഒ​റ്റ​യ്ക്ക​ല്ലെ​ന്നും സ​മ​ര​ത്തി​ൽ ഏ​ത​റ്റം വ​രെ പോ​കേ​ണ്ടി വ​ന്നാ​ലും സി​റോ മ​ല​ബാ​ർ സ​ഭ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് പ​റ​ഞ്ഞു. സ​ത്യ​ഗ്ര​ഹ​മെ​ന്ന വ​ലി​യ സ​മ​ര​മു​റ ഉ​പ​യോ​ഗി​ച്ച് അ​വ​സാ​ന​ത്തെ​യാ​ളും മ​രി​ച്ചു​വീ​ഴും വ​രെ പോ​രാ​ടും. ഇ​ക്കാ​ര്യ​ത്തിൽ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളെ വി​ശ്വ​സി​ക്കാ​നാ​കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല.
advertisement
മു​ന​മ്പ​ത്തെ പ്ര​ശ്നം രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്ക് പ്ര​ശ്ന​മാ​യി തോ​ന്നു​ന്ന​ത് അ​ടു​ത്ത തിര​ഞ്ഞെ​ടു​പ്പ് കാ​ല​ത്താ​കും. ഓ​ർ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ഓ​ർ​ത്ത് ക​ണ​ക്കു ചോ​ദി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് വി​വേ​ക​മു​ണ്ടാ​ക​ണം. ബാ​ല​റ്റ് പേ​പ്പ​ർ കി​ട്ടു​മ്പോ​ൾ എ​ല്ലാ​ത്ത​വ​ണ​യും വോ​ട്ടു ചെ​യ്ത് പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന് ഇ​ത്ത​വ​ണ നി​ർ​ബ​ന്ധം പി​ടി​ക്ക​രു​ത്. മ​റി​ച്ചു ചെ​യ്യാ​നും ഞ​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്ന് നി​ങ്ങ​ൾ തെ​ളി​യി​ക്ക​ണം. ആ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ ഞായറാഴ്ച ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ന​മ്പം സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​ള്ള പ്ര​തി​ജ്ഞ ചൊ​ല്ല​ൽ ന​ട​ത്തും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച് സമരം ചെയ്യാനാവുമോ? വഖഫ് മന്ത്രിക്ക് ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മറുപടി
Next Article
advertisement
കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷനില്ല; നിയമവുമായി ഹിമാചൽ പ്രദേശ് സർക്കാർ
കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷനില്ല; നിയമവുമായി ഹിമാചൽ പ്രദേശ് സർക്കാർ
  • ഹിമാചൽ പ്രദേശ് നിയമസഭയിൽ കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷൻ ലഭിക്കില്ലെന്ന നിയമം അവതരിപ്പിച്ചു

  • കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്ന എംഎൽഎമാർക്ക് സ്ഥിര ആനുകൂല്യങ്ങൾ നഷ്ടമാകും

  • പാർട്ടി മാറുന്ന പ്രവണത തടയാനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനുമാണ് ഈ നിയമം കൊണ്ടുവരുന്നത്

View All
advertisement