ആലുവയിൽ വിവാഹത്തലേന്ന് കോൽക്കളി പരിപാടിക്കിടെ കുഴഞ്ഞുവീണ് മുസ്ലീം ലീഗ് നേതാവ് മരിച്ചു

Last Updated:

പരിപാടി അവതരിപ്പിക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന അലി കുഴഞ്ഞുവീഴുകയായിരുന്നു

News18
News18
എറണാകുളം: ആലുവ തോട്ടുമുഖത്ത് വിവാഹത്തലേന്ന് കോൽക്കളി പരിപാടിക്കിടെ കുഴഞ്ഞുവീണ് മുസ്ലീം ലീഗ് നേതാവ് മരിച്ചു. എടയപ്പുറം സ്വദേശി എം.എം. അലി (65) ആണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുസ്ലീം ലീഗിന്റെ സജീവ പ്രവർത്തകനും നേതാവുമായിരുന്നു അലി.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തുരുത്തിൽ ഒരു കല്യാണവീട്ടിൽ ആയിരുന്നു വിവാഹ ചടങ്ങിൻ്റെ ഭാഗമായി കോൽക്കളി നടന്നത്. പരിപാടി അവതരിപ്പിക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന അലി കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൽക്കളിയുടെ അവസാന ഘട്ടത്തിലാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. സംഘത്തിലെ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു അലി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലുവയിൽ വിവാഹത്തലേന്ന് കോൽക്കളി പരിപാടിക്കിടെ കുഴഞ്ഞുവീണ് മുസ്ലീം ലീഗ് നേതാവ് മരിച്ചു
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement