• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുഖ്യമന്ത്രി സാ​മു​ദാ​യി​ക ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കാ​ന്‍ ശ്രമിക്കുന്നു'; രൂക്ഷ വിമർശനവുമായി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി

'മുഖ്യമന്ത്രി സാ​മു​ദാ​യി​ക ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കാ​ന്‍ ശ്രമിക്കുന്നു'; രൂക്ഷ വിമർശനവുമായി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പരാമര്‍ശം തീരെ വിലകുറഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി

പികെ കുഞ്ഞാലിക്കുട്ടി

പികെ കുഞ്ഞാലിക്കുട്ടി

  • Share this:
    തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വം ലീ​ഗ് ഏ​റ്റെ​ടു​ക്കു​ന്നോ എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​തി​രെ മു​സ്ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി രം​ഗ​ത്ത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പരാമര്‍ശം തീരെ വിലകുറഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    കെപിസിസി അദ്ധ്യക്ഷന്റെ കാര്യത്തില്‍ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ല. ഈ ​വ​ക കാ​ര്യ​ങ്ങ​ളി​ല്‍ മു​സ്ലിം ലീ​ഗ് ഇ​തു​വ​രെ അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ടി​ല്ല. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് ഇടപെടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    Also Read 'നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോൺഗ്രസിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ സ്ഥിതിക്ക് കാരണം' - പിണറായി വിജയൻ

    മുഖ്യമന്ത്രി അ​വ​സ​ര​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച്‌ ഭൂ​രി​പ​ക്ഷ കാ​ര്‍​ഡും ന്യൂ​ന​പ​ക്ഷ കാ​ര്‍​ഡും മാറ്റി ക​ളി​ക്കുക​യാ​ണ്. പുതിയ കാര്‍ഡുമായി ഇറങ്ങിയാല്‍ മുഖ്യമന്ത്രിയുടെ കണക്കുകള്‍ തെറ്റുമെന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. തിരുവനന്തപുരത്ത് നടന്ന പ്രതിപക്ഷ നേതാക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
    Published by:user_49
    First published: