മുട്ടിൽ മരംമുറി: മുഖ്യപ്രതി റോജിക്കെതിരെ കെഎല്‍സി കേസില്ല; കർഷകരെ ഒഴിവാക്കുന്നത് പറയാനാകില്ലെന്ന് മന്ത്രി രാജൻ

Last Updated:

സ്വന്തം പട്ടയഭൂമിയില്‍ നിന്ന് മരം മുറിച്ച റോജിയുടെ സഹോദരങ്ങളായ ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരില്‍ നിന്നും മരവിലയുടെ മൂന്നിരട്ടി ഈടാക്കും. എന്നാല്‍ മുഖ്യപ്രതിയായ റോജിയ്‌ക്കെതിരെ  കെഎല്‍സി നിയമപ്രകാരം കേസെടുക്കില്ല. ഭൂവുടമകൾക്കെതിരെ യേ കെ എൽ സി കേസെടുക്കാനാവുകയുള്ളൂവെന്ന് വൈത്തിരി തഹസിൽദാർ ശിവദാസ് പറഞ്ഞു.

muttil tree felling case
muttil tree felling case
കോഴിക്കോട്: മുട്ടിൽ മരംമുറി നടന്ന ഭൂമിയിലെ കര്‍ഷകരില്‍ നിന്ന് കേരള ലാന്റ് കണ്‍സര്‍വെന്‍സി നിയമപ്രകാരം മര വിലയുടെ മൂന്നിരട്ടി തുക ഈടാക്കാന്‍ റവന്യുവകുപ്പ് നടപടി
തുടങ്ങി. അതേസമയം കര്‍ഷകരെ കബളിപ്പിച്ച് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയ മുഖ്യപ്രതി റോജി അഗസ്റ്റിനെതിരെ കെഎല്‍സി ചട്ടപ്രകാരം നടപടിയുണ്ടാകില്ല. വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജിലെ ആദിവാസികള്‍ ഉള്‍പ്പെടെ 68 കര്‍ഷകര്‍ക്കെതിരെയാണ് റവന്യു വകുപ്പ് കെഎല്‍സി വകുപ്പ് ചുമത്തിയത്. ഇവരില്‍ നിന്നായി നഷ്ടപ്പെട്ട മരങ്ങളുടെ കമ്പോളവിലയുടെ മൂന്നിരട്ടിയാവും ഈടാക്കുക.
എന്നാല്‍ സ്വന്തം പട്ടയഭൂമിയില്‍ നിന്ന് മരം മുറിച്ച റോജിയുടെ സഹോദരങ്ങളായ ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരില്‍ നിന്നും മരവിലയുടെ മൂന്നിരട്ടി ഈടാക്കും. എന്നാല്‍ മുഖ്യപ്രതിയായ റോജിയ്‌ക്കെതിരെ  കെഎല്‍സി നിയമപ്രകാരം കേസെടുക്കില്ല. ഭൂവുടമകൾക്കെതിരെ യേ കെ എൽ സി കേസെടുക്കാനാവുകയുള്ളൂവെന്ന് വൈത്തിരി തഹസിൽദാർ ശിവദാസ് പറഞ്ഞു.
advertisement
മുട്ടിൽ മരംകൊള്ളയിൽ  കർഷകർക്കെതിരെയുള്ള കെ എൽ സി  കേസുകൾ പിൻവലിക്കുന്ന കാര്യം ഇപ്പോൾ പറയാൻ പറ്റില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.  മുട്ടിൽ മരംമുറി കേസിൽ കുറ്റക്കാർ രക്ഷപ്പെടില്ല. പൊലീസിനോട് കേസെടുക്കാൻ നിർദേശം നൽകിയത് റവന്യൂ വകുപ്പാണെന്ന് മന്ത്രി പറഞ്ഞു.
220 ക്യൂബിക് മീറ്റര്‍ ഈട്ടിമരങ്ങളാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് മുറിച്ചത്. മുഖ്യപ്രതികള്‍ക്കെതിരെ മാത്രം വനംവകുപ്പ് 42 കേസുകളെടുത്തിരുന്നു. വനംവകുപ്പും പൊലീസും രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും റോജി അഗസ്റ്റിന്‍ പ്രതിയാണെന്നിരിക്കെയാണ് റവന്യുവകുപ്പെടുത്ത കെഎല്‍സി കേസില്‍ നിന്ന് ഇയാളെ ഒഴിവാക്കിയിരിക്കുന്നത്. ഒപ്പം സാധാരണ കർഷകരെ ബലിയാടാക്കുകയും ചെയ്യുന്നു.
advertisement
വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപമുണ്ട്. മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല. ജനുവരിയിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍  പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല. കേസില്‍ ഒരാളെപോലും മാസങ്ങളായിട്ടും  പിടികൂടാന്‍ കഴിയാത്തതിന് കാരണം ഉന്നത ഇടപെടലാണെന്ന് ആരോപണമുണ്ട്.
advertisement
മരംമുറി കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യുമന്ത്രി വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മേപ്പാടി റെയ്ഞ്ചിന് കീഴിലെ മരംമുറിയുമായി ബന്ധപ്പെട്ട് അഞ്ച്  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായ വനപാലകര്‍ക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകര്‍ക്ക് മരംമുറിയ്ക്കാമെന്ന ഉത്തരവിന്റെ മറവിലാണ് വയനാട്ടില്‍ 15 കോടിയോളം രൂപയുടെ  ഈട്ടിക്കൊള്ള അരങ്ങേറിയത്. പ്രതികള്‍ക്കെതിരെ ജൈവവൈവിധ്യ സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് കേസെടുത്തതോടെ ജാമ്യമില്ലാ വകുപ്പുകളായി എല്ലാ കേസുകളും മാറിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുട്ടിൽ മരംമുറി: മുഖ്യപ്രതി റോജിക്കെതിരെ കെഎല്‍സി കേസില്ല; കർഷകരെ ഒഴിവാക്കുന്നത് പറയാനാകില്ലെന്ന് മന്ത്രി രാജൻ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement