advertisement

'ശ് ശ് അവിടെ ഇരിക്കാൻ പറ'; പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് എം.വി ഗോവിന്ദൻ

Last Updated:

പുരുഷന്മാര്‍ക്കൊപ്പം സത്രീകളും കുടുംബനാഥകളാകുന്നതിനെ കുറിച്ചുള്ള സംസാരിക്കുന്നതിനിടെയാണ് ചിലർ എഴുന്നേറ്റ് പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്

കോട്ടയം: ജനകീയപ്രതിരോധ ജാഥയുടെ ഭാഗമായി പ്രസംഗിക്കുന്നതിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പോകുന്നവരോട് അവിടെ ഇരിക്കാൻ വോളണ്ടിയർമാർരോട് ആവശ്യപ്പെടുകയായിരുന്നു എം.വി ഗോവിന്ദൻ. കോട്ടയത്തെ പരിപാടിക്കിടെയാണ് ചിലർ എഴുന്നേറ്റ് പോകുന്നത് എം.വി ഗോവിന്ദന്‍റെ ശ്രദ്ധയിൽപ്പെട്ടത്.
പുരുഷന്മാര്‍ക്കൊപ്പം സത്രീകളും കുടുംബനാഥകളാകുന്നതിനെ കുറിച്ചുള്ള സംസാരിക്കുന്നതിനിടെയാണ് ഈ സംഭവം. പോകുന്നവർ ഇപ്പോൾ പോകണമെന്നും ഇനി പറയാൻ പോകുന്നത് ഇതിനേക്കാൾ അപകടകരമായ കാര്യമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞത് സദസിൽ പൊട്ടിച്ചിരിയുണർത്തി.
” ചിലര്‍ പോകുന്നതിന് കാര്യകാരണങ്ങളുണ്ട്. അത് നമുക്കറിയാം. പോകുന്നവര്‍ ഇപ്പോ പോണം. ഇനി പറയാന്‍ പോകുന്നത് അതിനേക്കാള്‍ അപകടകരമായ കാര്യങ്ങളാണ്. ചിലരൊക്കെ ബസ് റെഡിയാക്കി നിര്‍ത്തിയിട്ടിരിക്കുകയായിരിക്കും. ബാക്കിയുള്ളവരെ തപ്പുന്നതാ… ”
advertisement
‘ചില ആളുകളുണ്ട്, ഈ യോഗം പൊളിക്കുന്നത് എങ്ങനെയെന്ന് ഗവേഷണം നടത്തുന്നവർ. യോഗം എങ്ങനെ നടത്തണമെന്നല്ല, ഇതെങ്ങനെ പൊളിക്കുകയെന്നതാണ് ഇത്തരക്കാരുടെ ചിന്ത. അത് എനിക്ക് മനസിലായി ഈ വാഹനത്തിൽ വന്നവരെ ഒപ്പം കൊണ്ടുപോകണ്ടേ. കുറച്ചാളുകൾ പോയിട്ടുണ്ട്. ബാക്കി ഉള്ളവരെ പിടിക്കാൻ വന്നതാ’- ഗോവിന്ദൻ മാഷിന്‍റെ തമാശ കലർന്ന പരാമർശം നിറചിരിയോടെയാണ് സദസ് ഏറ്റെടുത്തത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശ് ശ് അവിടെ ഇരിക്കാൻ പറ'; പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് എം.വി ഗോവിന്ദൻ
Next Article
advertisement
‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
  • തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞ് യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

  • വാർഡുകളിൽ വ്യാജ ന്യൂറോ സർജൻ വേഷത്തിൽ ചുറ്റിയ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയം.

  • ഭർത്താവ് ശ്രീചിത്രയിൽ ജോലി ചെയ്യുന്നുവെന്ന യുവതിയുടെ മൊഴി തെറ്റാണെന്ന് പൊലീസ് കണ്ടെത്തി.

View All
advertisement