'യുഡിഎഫ് പുതുപ്പള്ളിയിൽ ബിജെപി വോട്ട് വാങ്ങിയെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന പരാജയ ഭീതി മൂലമുള്ള മുൻകൂർ ജാമ്യം'; കെ സി ജോസഫ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ഈ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം തന്നെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് പുതുപ്പള്ളി നൽകുമെന്നും അദേഹം പറഞ്ഞു
കോട്ടയം: ബിജെപിയുടെ വോട്ട് യുഡിഎഫിന് മറിച്ചുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആരോപണം തങ്ങൾക്കുണ്ടാവാനിടയുള്ള ദയനീയമായ പരാജയം മുൻകൂട്ടിക്കണ്ടുകൊണ്ടുള്ള മുൻകൂർ ജാമ്യാപേക്ഷയാണെന്ന് മുൻ മന്ത്രിയും കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ സി ജോസഫ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ഒരു ചരിത്ര വിജയം തന്നെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് പുതുപ്പള്ളി നൽകുമെന്നും അദേഹം പറഞ്ഞു. പോളിംഗ് ശതമാനം കുറഞ്ഞതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
2021 ലെ നിയമസഭാ സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർപ്പട്ടിക തന്നെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും ഉപയോഗിച്ചിരിക്കുന്നത്. അതിനു ശേഷം മരിച്ചു പോയ ആളുകളെ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ പേരും ഇപ്പോൾ പട്ടികയിൽ ഉണ്ട്. ഈ കാലത്തു നിരവധി ചെറുപ്പക്കാർ ജോലി തേടിയും വിദ്യാഭ്യാസ ആവശ്യത്തിനായും വിദേശ രാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. അവരുടെ പേരും ഇപ്പോൾ പട്ടികയിൽ നിലവിലുണ്ട്. ഈ കണക്കുകൾ പരിശോധിക്കുമ്പോൾ ഇപ്പോഴത്തെ വോട്ടിംഗ് ശതമാനം ഒട്ടും അതിശയിപ്പിക്കുന്നതല്ല.
advertisement
മറിച്ച് ഒരു തരത്തിലും വോട്ടു ചെയ്യാൻ കഴിയാത്തവരെ ഒഴിവാക്കിയാൽ ഏതാണ്ട് 76 ശതമാനമായി പോളിംഗ് ശതമാനം പുതുപ്പള്ളിയിൽ ഉയരും. പോളിംഗ് ദിവസം പോലും ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിഷയം വിവാദമാക്കാൻ മന്ത്രി വി എൻ വാസവനേപ്പോലുള്ള നേതാക്കന്മാർ ശ്രമിച്ചത് പരാജയ ഭീതി കൊണ്ട് മാത്രമാണ്. പുതുപ്പള്ളിയിലെ ജനങ്ങൾ യാഥാർത്ഥ്യ ബോധത്തോടെ തന്നെ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്. അത് തീർച്ചയായും എട്ടാം തീയ്യതി വേട്ടെണ്ണുമ്പോൾ സിപിഎം നേതാക്കൾക്ക് മനസ്സിലാകുമെന്നും കെ സി ജോസഫ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Puthuppally,Kottayam,Kerala
First Published :
September 06, 2023 3:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യുഡിഎഫ് പുതുപ്പള്ളിയിൽ ബിജെപി വോട്ട് വാങ്ങിയെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന പരാജയ ഭീതി മൂലമുള്ള മുൻകൂർ ജാമ്യം'; കെ സി ജോസഫ്