ഇന്റർഫേസ് /വാർത്ത /Kerala / 'മീണയ്ക്ക് നട്ടഭ്രാന്ത്'; വിമർശനവുമായി M V ജയരാജൻ

'മീണയ്ക്ക് നട്ടഭ്രാന്ത്'; വിമർശനവുമായി M V ജയരാജൻ

എം വി ജയരാജൻ

എം വി ജയരാജൻ

ആരോപണവിധേയരോട് വിശദീകരണം പോലും ചോദിക്കാതെ മീണ സ്വീകരിച്ച നടപടി ജനാധിപത്യവിരുദ്ധമാണെന്നും എം.വി ജയരാജൻ ചൂണ്ടിക്കാട്ടി

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  കണ്ണൂർ: സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. നട്ടഭ്രാന്തനെ പോലെ അധികാരമില്ലാത്ത കാര്യത്തിൽ ഇടപെട്ട് നിയമപരമല്ലാത്തവ വിളിച്ചുപറയുകയാണ് മീണ ചെയ്യുന്നതെന്ന് ജയരാജൻ പറഞ്ഞു. പിലാത്തറ ഓപ്പൺവോട്ട് സംഭവത്തിൽ പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന മീണയുടെ പ്രസ്താവന തെറ്റായിരുന്നു. ആരോപണവിധേയരോട് വിശദീകരണം പോലും ചോദിക്കാതെ സ്വീകരിച്ച നടപടി ജനാധിപത്യവിരുദ്ധമാണെന്നും എം.വി ജയരാജൻ ചൂണ്ടിക്കാട്ടി. തളിപ്പറമ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  പിലാത്തറയിൽ ഉൾപ്പടെ കള്ളവോട്ട് വിഷയത്തിൽ കർക്കശ നടപടി എടുക്കുമെന്ന് ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ മീണയ്ക്കെതിരായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇതിന്‍റെ തുടർച്ചയായാണ് എം.വി. ജയരാജനും മീണയ്ക്കെതിരെ രംഗത്തെത്തിയത്.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  First published:

  Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Aap, AAP Candidate Balbir Singh Jakhar, Arvind kejriwal, Bjp, Bogus voting issue, Congress, Cpm, Election 2019, Kerala Lok Sabha Elections 2019, Kummanam Rajasekharan, Lok Sabha Election 2019, Loksabha election 2019, Mv jayarajan, Narendra modi, Pinarayi vijayan, Rahul gandhi, Ramesh chennithala, Tikkaram meena, അമിത് ഷാ, അരവിന്ദ് കെജ്രിവാൾ, ആം ആദ്മി പാർട്ടി, എം.വി ജയരാജൻ, കള്ളവോട്ട്, കോൺഗ്രസ്, ടിക്കറാം മീണ, തെരഞ്ഞെടുപ്പ് 2019, നരേന്ദ്ര മോദി, പിണറായി വിജയൻ, ബിജെപി, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് 2019, സിപിഎം