'പുഷ്പൻ ഇനി ഓർമ'; കൂത്തുപറമ്പ് രക്തസാക്ഷിക്ക് അന്ത്യാഭിവാദ്യമേകാൻ നികേഷ് കുമാറുമെത്തി
- Published by:Vishnupriya S
- news18-malayalam
Last Updated:
അവസാനമായി പ്രിയ സഖാവിനെ കാണാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്
കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പൻ ഇനി ഓർമ്മ. അവസാനമായി പ്രിയ സഖാവിനെ കാണാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എം വി നികേഷ് കുമാറും എത്തിയിരുന്നു. 1994 ൽ പുഷ്പൻ ഉൾപ്പെടെയുടള്ളവർക്ക് നേരെയുണ്ടായ വെടിവയ്പ്പിന് കാരണക്കാരനായി അറിയപ്പെടുന്ന മന്ത്രിയും അന്തരിച്ച സിഎംപി നേതാവുമായ എം വി രാഘവന്‍റെ മകനാണ് നികേഷ്. പുഷ്പന്‍റെ ജന്മനാടായ ചൊക്ലിയിലെ പൊതു ദർശനത്തിനിടെയാണ് നികേഷ് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയത്. പുഷ്പങ്ങൾ അർപ്പിച്ചും പുഷ്പചക്രം സമർപ്പിച്ചുമാണ് നികേഷ്, പുഷ്പന് അന്ത്യാഭിവാദ്യമേകിയത്.
നിലക്കാത്ത മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാടായ ചൊക്ലിയിലേക്ക് അന്ത്യയാത്ര എത്തിയത്. കോഴിക്കോട് ഡി വൈ എഫ് എഫ് ഓഫീസായ യൂത്ത് സെന്ററിൽ നിന്ന് രാവിലെ എട്ട് മണിക്ക് വിലാപയാത്ര പുറപ്പെട്ടു. 11 മണിയോടെ തലശ്ശേരി ടൗൺ ഹാളിലെത്തിച്ചപ്പോൾ സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, സ്പീക്കർ എ എ എൻ ഷംസീർ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് അഞ്ചു മണിയോടെ ചൊക്ലിയിലെ വീട്ടു വളപ്പിൽ മൃതദേഹം സംസ്കരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Sep 29, 2024 10:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പുഷ്പൻ ഇനി ഓർമ'; കൂത്തുപറമ്പ് രക്തസാക്ഷിക്ക് അന്ത്യാഭിവാദ്യമേകാൻ നികേഷ് കുമാറുമെത്തി










