കൊച്ചിയിൽ ആംബുലൻസിന് സൈഡ് കൊടുക്കാതെ വാഹനമോടിച്ച യുവാവിന്‍റെ ലൈസൻസ് എംവിഡി റദ്ദാക്കി

Last Updated:

രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ റിക്കവറി വാനുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി

News18
News18
ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച സംഭവത്തില്‍ യുവാവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ റിക്കവറി വാനുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. റിക്കവറി വാനിന്റെ ഡ്രൈവർ കോട്ടയം പനച്ചിക്കാട് സ്വദേശി വി ആർ ആനന്ദിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. എറണാകുളം വൈറ്റിലയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ ആയിരുന്നു യുവാവിന്‍റെ അഭ്യാസപ്രകടനം.
അതേസമയം, ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് ഇക്കഴിഞ്ഞ ദിവസം സസ്പെന്‍റ് ചെയ്തിരുന്നു. കാര്‍ ഓടിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലി(27)ന്‍റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തത്. കെഎല്‍ 48 കെ 9888 എന്ന കാര്‍ ആംബുലന്‍സിനെ വഴി തടഞ്ഞ് അപകടകരമായ രീതിയില്‍ ഓടിക്കുകയായിരുന്നു. അത്യാസന്ന നിലയിലായ രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ഇത്.
കാറിന്‍റെ ഉടമയായ മുഹമ്മദ് സഫ്‍വാന്‍റെ ബന്ധുവാണ് വാഹനമോടിച്ച മുഹമ്മദ് മുസമ്മില്‍. മംഗളൂരുവില്‍ പോയി മടങ്ങുന്നതിനിടെയാണ് ഇത്തരത്തില്‍ അപകടകരമായ രീതിയിൽ കാറോടിച്ചത്. ഈ ദൃശ്യങ്ങള്‍ സഹിതമാണ് ആംബുലന്‍സ് ഡ്രൈവര്‍ ഡെയ്സണ്‍ ഡിസൂസ ഇന്നലെ പരാതി നല്‍കിയിരുന്നത്. തുടർന്ന് മുഹമ്മദ് മുസമ്മിലി‍ന്‍റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തതു. കൂടാതെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ അഞ്ച് ദിവസത്തെ പരിശീലന ക്ലാസിലും പങ്കെടുക്കണം. 9000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ ആംബുലൻസിന് സൈഡ് കൊടുക്കാതെ വാഹനമോടിച്ച യുവാവിന്‍റെ ലൈസൻസ് എംവിഡി റദ്ദാക്കി
Next Article
advertisement
'ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്'; ബിജെപി കയ്യാങ്കളിയിൽ പി എം ആർഷോ
'ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്'; ബിജെപി കയ്യാങ്കളിയിൽ പി എം ആർഷോ
  • പാലക്കാട് ചാനൽ ചർച്ചയിൽ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും പി എം ആർഷോയും തമ്മിൽ തർക്കം.

  • തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ഇരുവിഭാഗവും സംഘർഷത്തിലേക്ക് നീങ്ങി, പോലീസ് ഇടപെട്ട് ശാന്തമാക്കി.

  • ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചിലപ്പോൾ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണെന്ന് ആർഷോ പ്രതികരിച്ചു.

View All
advertisement