'ഓണം ബ്ലോക്കിലാകരുത്'; വണ്ടിയുമായി പുറത്ത് ഇറങ്ങുന്നവർക്ക് നിർദേശങ്ങളുമായി എംവിഡി

Last Updated:

ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കണമെന്നാണ് എംവിഡിയുടെ പ്രധാന നിർദേശം

ഓണക്കാലത്ത് വണ്ടിയുമായി പുറത്ത് ഇറങ്ങുന്നവർക്ക് നിർദേശങ്ങള്‍ നൽകി എംവിഡി. ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കണമെന്നാണ് പ്രധാന നിർദേശം. ഒപ്പം പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും എംവി‍ഡി നിർദേശിക്കുന്നുണ്ട്. മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ ഒഫീഷ്യൽ കുറിപ്പിലൂടെയാണ് നിർദേശങ്ങൾ എംവിഡി പങ്കുവെച്ചത്.
കുറിപ്പിന്റെ പൂർണ്ണരൂപം:
ഓണക്കാലത്ത് റോഡ് ബ്ലോക്ക് കൂടി വരികയാണല്ലോ നിലവിലെ റോഡ് സൗകര്യം വെച്ചു എങ്ങനെ ബ്ലോക്ക് കുറക്കാം.
  • ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കുക .
  • ബ്ലോക്കിൽ കിടക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്കും സൈഡ് റോഡിൽ നിന്നും റോഡ് മുറിച്ചു കടക്കാൻ ആരെക്കിലും ഉണ്ടെങ്കിലും അവർക്ക് വഴി നൽകുക. ഞാൻ ബ്ലോക്കിൽ അല്ലെ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത ഒഴിവാക്കുക.
  • ബ്ലോക്കിൽ നിന്നും ഒരു വണ്ടിെയെങ്കിലും ഒഴിവായാൽ തനിക്ക് കുറച്ചു മുൻപേ പോകാൻ സാധിക്കും എന്ന യാഥാർഥ്യം മനസിലാക്കുക
  • പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തുക.
  • പീക്ക് ടൈമിൽ ഷോപ്പിംഗ് പോലുള്ള കാര്യങ്ങൾക്കുള്ള യാത്ര മാറ്റി offpeak ടൈം തിരഞ്ഞെടുക്കുക.
advertisement
  • റോഡിൽ അനാവശ്യ പാർക്കിംഗ് ഒഴിവാക്കുക.
  • കടയുടെ മുന്നിൽ പാർക്കിങ് സ്പേസ് ലഭ്യമല്ലെങ്കിൽ മുന്നോട്ട് പോയി റോഡിൽ നിന്നും ഇറക്കി പാർക്ക് ചെയ്തിട്ട് തിരികെ നടന്നു വരിക. റോഡിൽ നിർബന്ധം ആയും പാർക്കിംഗ് പാടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഓണം ബ്ലോക്കിലാകരുത്'; വണ്ടിയുമായി പുറത്ത് ഇറങ്ങുന്നവർക്ക് നിർദേശങ്ങളുമായി എംവിഡി
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement