സീറ്റ് ബെൽറ്റ് ധരിക്കാത്ത പൊലീസിന് മോട്ടോർ വാഹന വകുപ്പ് പെറ്റിയടിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
നാട്ടുകാരെ പെറ്റിയടിക്കുന്ന പോലീസിന് പെറ്റിയടിച്ച് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: നാട്ടുകാരെ പെറ്റിയടിക്കുന്ന പോലീസിന് പെറ്റിയടിച്ച് മോട്ടോർ വാഹന വകുപ്പ്. സീറ്റ് ബെൽറ്റ് ഇടാത്തതിനാണ് പിഴ ചുമത്തിയത്. തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്.
മലയിൻകീഴിൽ 1500ഉം കാട്ടാക്കടയിൽ 1000 രൂപയും പിഴ ചുമത്തി. എഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാണ് പിഴയിട്ടത്. കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന് ജൂൺ 16നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബൽറ്റ് ധരിക്കാത്തതിന് പിഴയിട്ടത്.
മലയിൻകീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂൺ 27നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബൽറ്റ് ധരിക്കാത്തതിന് പിഴയിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 21, 2023 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സീറ്റ് ബെൽറ്റ് ധരിക്കാത്ത പൊലീസിന് മോട്ടോർ വാഹന വകുപ്പ് പെറ്റിയടിച്ചു