advertisement

'ലഹരിയും പ്രണയക്കെണിയും യാഥാർത്ഥ്യം; അന്വേഷണം വേണം'; പി സി ജോര്‍ജിനെ പിന്തുണച്ച് സിറോ മലബാർ സഭയും കെസിബിസിയും

Last Updated:

പി സി ജോർജ് ഉന്നയിച്ച വിഷയങ്ങളിൽ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സഭ ആവശ്യപ്പെട്ടു

News18
News18
കൊച്ചി: പ്രണയക്കെണി, ലഹരി വിഷയങ്ങളിൽ പി സി ജോർജിനെ പിന്തുണച്ച് കെസിബിസിസിയും സിറോ മലബാർ സഭയും. പി സി ജോർജ് പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് സിറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർത്ഥ്യങ്ങളാണെന്നും അതിൻമേൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും അപലപനീയമാണെന്നും സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. പി സി ജോർജ് ഉന്നയിച്ച വിഷയങ്ങളിൽ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സഭ ആവശ്യപ്പെട്ടു.
വാർ‌ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം
മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ശ്രീ. പി.സി. ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് സിറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി. അതിൻമേൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും അപലപനീയമാണ്.
ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികൾ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ലഹരിയിൽ നിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് വൻതോതിൽ സ്ഫോടക വസ്തുശേഖരവും ആയുധങ്ങളും കണ്ടെത്തുന്ന സ്ഥിതിയും ആശങ്ക ജനിപ്പിക്കുന്നു. ഇവയ്ക്കുള്ള അന്താരാഷ്ട്രബന്ധങ്ങൾ സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
advertisement
മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും ജാതിമത ഭേദമന്യേ എല്ലാ പൗരൻമാർക്കും കടമയുണ്ട്. അതിനാൽ തീവ്രവാദ പ്രവർത്തനങ്ങളെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ ന്യായീകരിക്കാതെ രാഷ്ട്രത്തിന്റെ ആഭ്യന്തര സുരക്ഷയെയും പൗരൻമാരുടെ സമാധാനജീവിത്തെയും സംരക്ഷിക്കാനുതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടത്.
ശ്രീ. പി.സി. ജോർജ് ഉന്നയിച്ച വിഷയങ്ങളിൽ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷ യും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലഹരിയും പ്രണയക്കെണിയും യാഥാർത്ഥ്യം; അന്വേഷണം വേണം'; പി സി ജോര്‍ജിനെ പിന്തുണച്ച് സിറോ മലബാർ സഭയും കെസിബിസിയും
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement