നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • HBD Narendra Modi | 'രാജ്യസേവനം നടത്താൻ ദീർഘായുസ്സുണ്ടാവട്ടെ'; പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി

  HBD Narendra Modi | 'രാജ്യസേവനം നടത്താൻ ദീർഘായുസ്സുണ്ടാവട്ടെ'; പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി

  രാജ്യത്തെ സേവിക്കാൻ ദീർഘായുസ്സും മികച്ച ആരോഗ്യവും ഉണ്ടാകട്ടെ എന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

  മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്കെത്തിയപ്പോൾ (ഫയൽ ചിത്രം)

  മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്കെത്തിയപ്പോൾ (ഫയൽ ചിത്രം)

  • Share this:
   ഇന്ന് 71ാ൦ പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ സേവിക്കാൻ ദീർഘായുസ്സും മികച്ച ആരോഗ്യവും ഉണ്ടാകട്ടെ എന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.


   ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് നിരവധി പ്രമുഖരാണ് തങ്ങളുടെ ആശംസയുമായി എത്തിയിരിക്കുന്നത്. മലയാളി താരങ്ങളായ മോഹൻലാലും ഉണ്ണി മുകുന്ദനുമടക്കമുള്ളവരും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്നിരുന്നു.   Also read- ബാങ്കിന് പറ്റിയ പിശക്; ക്രെഡിറ്റായ അഞ്ചര ലക്ഷം പ്രധാനമന്ത്രി നിക്ഷേപിച്ചതാണെന്നും തിരിച്ചു നൽകില്ലെന്നും അക്കൗണ്ട് ഉടമ

   പൗരാണിക ഇന്ത്യയിലെ വിശ്വാസമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്നു സപ്തതിയാണ്. 70 വര്‍ഷത്തെ ജീവിതം പൂര്‍ത്തിയാക്കി എഴുപത്തിയൊന്നാം പിറന്നാള്‍ ദിനത്തിലേക്കു കടക്കുമ്പോഴാണ് വേദകാലത്തെ കണക്കില്‍ സപ്തതി. രാഷ്ട്രീയ സ്വയം സേവകനില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള മോദിയുടെ വരവിന്റെ ഇരുപതാം വാര്‍ഷികവും ഇതേസമയത്താണ് കടന്നുവരുന്നത്.

   Narendra Modi Birthday: 71,000 മൺചിരാതുകൾ; 14 കോടി സൗജന്യ റേഷൻ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷം

   സെപ്റ്റംബർ 17 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനമാണ്. വാരണാസിയിലെ ഭാരത് മാതാ ക്ഷേത്രത്തിൽ 71,000 മൺ ചിരാതുകൾ തെളിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുക. ഇതുകൂടാതെ 14 കോടി സൗജന്യ റേഷൻ കിറ്റും വിതരണം ചെയ്യാനാണ് ബിജെപി പദ്ധതിയിടുന്നത്. റേഷൻ കിറ്റുകൾക്ക് പുറത്ത് 'നന്ദി മോദിജി' എന്ന് പ്രിന്റ് ചെയ്തിരിക്കും.

   Also read-  'അലിഗഡ് ഇനി സംരക്ഷിക്കുക വീടുകൾ മാത്രമല്ല; ഇന്ത്യൻ അതിർത്തിയും ': പഴയ താഴും താക്കോലും ഓർമിപ്പിച്ച് നരേന്ദ്രമോദി

   ഇതിന് പുറമെ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകളും അയക്കും. രക്തദാന ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ, റേഷൻ കാർഡ് വിതരണം തുടങ്ങി വിവിധ പരിപാടികളിലൂടെ നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനം അവിസ്മരണീയമാക്കാനാണ് ബിജെപി തയാറെടുക്കുന്നത്.

   'സേവ ഔർ സമര്‍പ്പണ്‍ അഭിയാന്‍' എന്ന് പേരിട്ടിരിക്കുന്ന 20 ദിവസം നീളുന്ന ക്യാംപയിന് പ്രധാനമന്ത്രിയുടെ ജന്മദിനമായ വെള്ളിയാഴ്ച (സെപ്റ്റംബർ 17) തുടക്കമാകും. ഒക്ടോബർ 7 വരെയാകും വിവിധ പരിപാടികൾ സംഘടിപ്പിക്കുക. ക്യാംപയിന്റെ ഭാഗമായി ഉത്തർപ്രദേശിൽ മാത്രം 27,000 കേന്ദ്രങ്ങളിൽ പരിപാടികൾ നടക്കും.

   Summary

   Kerala CM Pinarayi Vijayan sends birthday wishes to PM Narendra Modi on the occasion of his 71st birthday
   Published by:Naveen
   First published:
   )}