'അലിഗഡ് ഇനി സംരക്ഷിക്കുക വീടുകൾ മാത്രമല്ല; ഇന്ത്യൻ അതിർത്തിയും ': പഴയ താഴും താക്കോലും ഓർമിപ്പിച്ച് നരേന്ദ്രമോദി
- Published by:Karthika M
- news18-malayalam
Last Updated:
അലിഗഡിലെ ഡിഫന്‍സ് നോഡ് ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം
അലിഗഡ് ഇനി വീടുകളിലെ പൂട്ടുകള്‍ മാത്രമല്ല, ഇന്ത്യന്‍ അതിര്‍ത്തിയെയും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അലിഗഡിലെ ഡിഫന്‍സ് നോഡ് ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. വീടുകളുടെ സുരക്ഷിതത്വം ഉറപ്പിക്കാന്‍ അലിഗഡില്‍ നിര്‍മ്മിച്ച പൂട്ടുകളും ഏറെ പ്രശസ്തമാണ്.
ഇതുവരെ രാജ്യത്ത് പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാറായിരുന്നു പതിവെന്നും പുതിയ പ്രതിരോധ കോറിഡോര്‍ നിലവില്‍ വരുന്നതോടെ മറ്റു രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് പ്രതിരോധ സാമഗ്രികള്‍ കയറ്റുമതി ചെയ്യാന്‍ അവസരം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യ പ്രതിരോധ വിഷയങ്ങളില്‍ സ്വയം പര്യാപ്തത വരിക്കുമെന്ന് മാത്രമല്ല ഈ മേഖലയിലെ പ്രധാന കയറ്റുമതിക്കാരായി മാറുകയും ചെയ്യും' അദ്ദേഹം പറയുന്നു.
രാജാ മഹേന്ദ്ര പ്രതാപ് സിംഗ് സ്റ്റേറ്റ് സര്‍വകലാശാലക്കും തറക്കല്ലിട്ട മോദി പുതിയ വിദ്യാഭ്യാസ സ്ഥാപനം ആധുനിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുമെന്നും പ്രതിരോധ പഠനത്തിന്റെയും പ്രതിരോധ ഗവേഷണത്തിന്റെയും കേന്ദ്രമായി മാറുമെന്നും അറിയിച്ചു.രാജാ മഹേന്ദ്ര പ്രതാപ് സിംഗിന്റെ ഒരു സ്വാതന്ത്ര സമര പോരാളി എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മുന്‍ സര്‍ക്കാറുകള്‍ അദ്ദേഹത്തിന്റെ രാജ്യ നിര്‍മ്മിതിയിലെ പങ്ക് വിസ്മരിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.
advertisement
'ഭാവിയെ കുറിച്ച് സ്വപ്നം കാണുന്ന മുഴുവന്‍ യുവാക്കളും രാജാ മഹേന്ദ്ര പ്രതാപിനെ കുറിച്ച് അറിയുകയും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും വേണം. രാജ്യം അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ പുതിയ തലമുറയെ ഇത്തരം നേതാക്കളെ കുറിച്ച് പരിചയപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡിഫന്‍സ് നോഡും, രാജാ മഹന്ദ്ര പ്രതാപ് സര്‍വകലാശാലയും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്റെ ഗതി തന്നെ മാറ്റുമെന്നും പ്രധാന മന്ത്രി മോദി അഭിപ്രായപ്പെടുന്നു.
കൂടാതെ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊണ്ടുവന്ന ജോലി സംസ്‌കാരത്തെ പ്രശംസിച്ച മോദി അദ്ദേഹത്തെ വികസനത്തിന് ആക്കം കൂട്ടിയ വ്യക്തിയെന്നും വിശേഷിപ്പിച്ചു. മുന്പ് അഴിമതിക്കും, തട്ടിപ്പുകള്‍ക്കും അറിയപ്പെട്ട ഉത്തര്‍ പ്രദേശിന് യോഗി പുതിയ മുഖം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
എല്ലാം മൂന്ന് മാസം കൂടുന്‌പോഴും തന്റെ താട്ടില്‍ പൂട്ടും താക്കോലും വില്‍ക്കാന്‍ വരുന്ന അലിഗഡ് കാരനായ ഒരു മുസ്ലിം യുവാവിന്റെ കഥയും അദ്ദേഹം പങ്കുവെച്ചു. 'ചെറുപ്പത്തില്‍ ലോക്കുകള്‍ കാരണമായാണ് ഞാന്‍ അലിഗഡിനെ കുറിച്ചറിഞ്ഞത്. അതുപോലെ ആളുകള്‍ കണ്ണ് പരിശോദിക്കാന്‍ പോകുന്നത് കാരണമാണ് സീതാപൂറിനെ കുറിച്ചറിഞ്ഞത്. ഇന്ന് അലിഗഡ് കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിക്കാന്‍ പോകുകയാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെയും മോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ അഭാവം നികത്താനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 15, 2021 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'അലിഗഡ് ഇനി സംരക്ഷിക്കുക വീടുകൾ മാത്രമല്ല; ഇന്ത്യൻ അതിർത്തിയും ': പഴയ താഴും താക്കോലും ഓർമിപ്പിച്ച് നരേന്ദ്രമോദി










