Nationwide Strike | ഓഫീസ് തുറക്കാനെത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് സമരക്കാരുടെ മര്‍ദനം; നിലത്തിട്ട് ചവിട്ടി; മൂക്കിന് പരിക്ക്‌

Last Updated:

ഓഫീസ് തുറന്ന് മനോജ് അകത്തുകയറിയതിന് പിന്നാലെ സമരക്കാർ ഇവിടെയെത്തുകയും പോലീസിനെ മറികടന്നെത്തി മനോജിനെ മർദിക്കുകയുമായിരുന്നു

കൊച്ചി: പണിമുടക്ക് (Nationwide Strike) ദിവസം ഓഫീസ് തുറക്കാനെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ (Panchayat Secretary) ക്രൂരമായി മർദിച്ച് സമരക്കാർ. കോതമംഗലം (Kothamangalam) പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയായ കെ മനോജിനാണ് മർദനമേറ്റത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സമരക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ മനോജിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ചികിത്സ നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഓഫീസ് തുറക്കുവാനായി പഞ്ചായത്തിലേക്ക് എത്തിയതായിരുന്നു മനോജ്. ഓഫീസ് തുറന്ന് മനോജ് അകത്തുകയറിയതിന് പിന്നാലെ സമരക്കാർ ഇവിടെയെത്തുകയും പോലീസിനെ മറികടന്നെത്തി മനോജിനെ മർദിക്കുകയുമായിരുന്നു.
നാൽപ്പതിലധികം പേരാണ് ഓഫീസിലേക്ക് എത്തിയത്. ഓഫീസിനകത്തേക്ക് കയറിയ സമരക്കാർ മനോജിനെ നിലത്തിട്ട് ചവിട്ടുകയായിരുന്നു. ഇതിലാണ് മനോജിന് മൂക്കിന് പരിക്കേറ്റത്. മൂക്കിനേറ്റ പരിക്കിന് പുറമെ തലയിലും മറ്റ് ശരീരഭാഗങ്ങളിലും മനോജിന് പരിക്കേറ്റു. പോലീസ് ഇടപെട്ടാണ് മനോജിനെ ആശുപത്രിയിലേക്ക് എത്തിച്ചത്.
Also read- Nationwide Strike |'താന്‍ പോടോ, താനാരാടോ?' സമരക്കാരോട് രോഷാകുലനായി ബൈക്ക് യാത്രികന്‍; വാക്കേറ്റവും കയ്യാങ്കളിയും
മനോജിന് മർദനമേറ്റതറിഞ്ഞ് സ്ഥലത്തേക്ക് പ്രതിഷേധവമായി ചില ബിജെപി പ്രവർത്തകർ എത്തിയിരുന്നു ഇവർക്കും മർദനമേറ്റതായാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന കുറച്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
advertisement
Nationwide Strike| സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി; സർക്കാർ ഇന്നുതന്നെ ഉത്തരവിറക്കണം
കൊച്ചി: സർക്കാർ ഉദ്യോഗസ്ഥർ (Government Staffs) പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതി (Kerala High Court). സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് വിലക്കി സർക്കാർ ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. പണിമുടക്ക് ചോദ്യം ചെയ്തുള്ള ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
advertisement
സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി ഇന്ന് തന്നെ സർക്കാർ ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്  മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
Also read- Nationwide Strike | ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു; പണിമുടക്കിനിടെ സിപിഎം - സിപിഐ സംഘർഷം, കല്ലേറ്
സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ജീവനക്കാരുടെ സർവീസ് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ശരിയായ രീതിയല്ലെന്നും കോടതി വിമർശിച്ചു. തുടർന്നാണ് സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് അടിയന്തരമായി ഇന്നു തന്നെ ഉത്തരവിറക്കാൻ സർക്കാരിന് നിർദേശം നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nationwide Strike | ഓഫീസ് തുറക്കാനെത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് സമരക്കാരുടെ മര്‍ദനം; നിലത്തിട്ട് ചവിട്ടി; മൂക്കിന് പരിക്ക്‌
Next Article
advertisement
യുവാവിന്റെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലർ പിൻ അടിച്ചത് രശ്മി; ദൃശ്യങ്ങൾ ഫോണിൽ, അടച്ചുറപ്പില്ലാത്ത വീട്ടിൽ സിസിടിവി
യുവാവിന്റെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലർ പിൻ അടിച്ചത് രശ്മി; ദൃശ്യങ്ങൾ ഫോണിൽ, അടച്ചുറപ്പില്ലാത്ത വീട്ടിൽ സിസിടിവി
  • ജയേഷും രശ്മിയും യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി.

  • യുവാക്കളുടെ ജനനേന്ദ്രിയത്തിൽ 23 സ്റ്റേപ്ലർ പിൻ അടിച്ച്, മുളകു സ്പ്രേയും മർദനവും നടത്തി.

  • പീഡന ദൃശ്യങ്ങൾ ജയേഷിന്റെയും രശ്മിയുടെയും ഫോണുകളിൽ കണ്ടെത്തി; സൈബർ സെല്ലിന്റെ സഹായം തേടും.

View All
advertisement