പാകിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി കറാച്ചി ജയിലിൽ മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
വർഷങ്ങളായി ദുബായിലായിരുന്ന സുൾഫിക്കറിനെക്കുറിച്ച് എൻഐഎ അടക്കുള്ള ഏജൻസികൾ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്.
പാലക്കാട്: പാലക്കാട് കപ്പൂർ സ്വദേശി സുൾഫിക്കർ (48) പാക്കിസ്ഥാനിലെ ജയിലിൽ മരിച്ചതായി പൊലീസിനു വിവരം ലഭിച്ചു. തിങ്കളാഴ്ച്ച പഞ്ചാബ് അതിർത്തിയായ അട്ടാറയിൽ എത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്കു കൈമാറാനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി.
അതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ മത്സ്യത്തൊഴിലാളി എന്ന നിലയിൽ പാക്കിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് സുൾഫിക്കർ കറാച്ചി ജയിലിൽ എത്തിയതെന്നാണു സൂചന. ഞായറാഴ്ച രാവിലെയാണു മരണവിവരം കേരള പൊലീസിനു ലഭിക്കുന്നത്. വർഷങ്ങളായി ദുബായിലായിരുന്ന സുൾഫിക്കറിനെക്കുറിച്ച് എൻഐഎ അടക്കുള്ള ഏജൻസികൾ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
May 22, 2023 7:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാകിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി കറാച്ചി ജയിലിൽ മരിച്ചു