കൊച്ചി: ജോസ് കെ. മാണിയുടെ മുന്നണി പ്രവേശത്തിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് എൻസിപി. എന്നാൽ പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഒരാശയക്കുഴപ്പവും ആർക്കും ഇല്ലെന്നും എൻസിപി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന വർക്കിങ് പ്രസിഡന്റുമായ ടി പി പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.
Also Read- കേരള കോൺഗ്രസ് (എം) എൽഡിഎഫിനൊപ്പമാകും; കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുമെന്ന് ജോസ് കെ.മാണി
പാലാ സീറ്റ് ചോദിച്ചുകൊണ്ടല്ല ജോസ് കെ. മാണിയും കൂട്ടരും എൽഡിഎഫിലേക്ക് വരുന്നത്. യാതൊരു അവകാശവാദവും ഈ സീറ്റിൽ അവർ ഉന്നയിച്ചിട്ടുമില്ല. ഇപ്പോൾ അത്തരത്തിലുള്ള ചർച്ചകൾ അനാവശ്യമാണ്. എപ്പോഴെങ്കിലും അവകാശം ഉന്നയിച്ചാൽ അതിനെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. എൽഡിഎഫിൽ ജോസ് കെ മാണിയുടെ പ്രവേശനം ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read- ജോസ് വിഭാഗത്തിന് കൂടുതൽ സീറ്റുകൾ നൽകി ക്രൈസ്തവ മേഖലകളിലെ സ്വാധീനം ഉറപ്പിക്കാൻ സിപിഎം
ജോസ് കെ മാണി നിലപാട് പ്രഖ്യാപിച്ചതാണ് ഇപ്പോൾ കണ്ടത്. ഇനി ഇത് എൽഡിഎഫിൽ മുന്നണി പ്രവേശനമായി ചർച്ചയ്ക്ക് വരും. എന്നാൽ ഇതിനെ എതിർക്കേണ്ടതില്ല. എൽഡിഎഫിനെ കുറേക്കൂടി ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. നിലവിലെ പാലാ എംഎൽഎ ആയ മാണി സി കാപ്പൻ എൻസിപിയിൽ തന്നെ തുടരും. പാലാ സീറ്റിൽ യാതൊരു പ്രശ്നവും ഇല്ല. മാണി സി കാപ്പൻ യു ഡി എഫമായി ചർച്ച നടത്തിയെന്ന് പറയുന്നത് തെറ്റാണ്. ആർക്കും മുന്നണി മാറേണ്ട സാഹചര്യം ഇല്ല. ഇടതു മുന്നണിയെന്നത് ഞങ്ങൾ കൂടി പരിശ്രമിച്ചു ഉണ്ടാക്കിയ മുന്നണിയാണെന്നും ടി പി പീതാംബരൻ മാസ്റ്റർ പറഞ്ഞു.
Also Read- നാലു ജില്ലകളിൽ സമഗ്രാധിപത്യം; തുടർഭരണം; ജോസ് കെ. മാണി വരുമ്പോൾ സിപിഎം കണക്കുകൂട്ടൽ
എന്നാൽ ജോസ് കെ മാണിയും കൂട്ടരും ഇടതു മുന്നണിയിലേക്ക് ചേക്കേറുന്നതോടെ പാലാ സീറ്റ് സംബന്ധിച്ച് എൻസിപിയിൽ വലിയ രീതിയിൽ ചർച്ചകൾ നടക്കുന്നുണ്ട്. പാലാ സീറ്റ് നിലനിർത്താൻ കഴിയുമോ എന്നത് എൽഡിഎഫിൽ നടക്കുന്ന ചർച്ചകൾ കൂടി ആശ്രയിച്ചിരിക്കും. പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടു കൊടുക്കുകയാണെങ്കിൽ നിലവിൽ എംഎൽഎയായ മാണി സി കാപ്പൻ യുഡിഎഫിലേക്ക് ചേക്കേറും എന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്. ഇതിൻറെ പ്രാരംഭ ചർച്ചകൾ തുടങ്ങി കഴിഞ്ഞതായും സൂചനകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Cpm, Jose K Mani, Kerala congress, Kerala congress m, Ldf, Mani c kappan, Ncp, P j joseph, Pala, Pj joseph, Udf