ആലപ്പുഴ ഹരിപ്പാട് തെരുവുനായയുടെ ആക്രമണത്തിൽ ആറോളം പേർക്ക് പരിക്ക്
- Published by:meera_57
- news18-malayalam
Last Updated:
12കാരി മുതൽ 67കാരിക്ക് വരെ കടിയേറ്റു. വൈകിട്ട് മുതൽ ആക്രമണം തുടങ്ങിയ നായ രാത്രിയാണ് 12കാരിയെ കടിച്ചത്
ആലപ്പുഴ ഹരിപ്പാട് തെരുവുനായയുടെ ആക്രമണത്തിൽ ആറോളം പേർക്ക് പരിക്ക്. ചെറുതന പുത്തൻതുരുത്തിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച്ച പുലർച്ചെയുമാണ് ആക്രമണം. ആക്രമണത്തിനുശേഷം നായ ചത്തു. 12കാരി മുതൽ 67കാരിക്ക് വരെ കടിയേറ്റു. വൈകിട്ട് മുതൽ ആക്രമണം തുടങ്ങിയ നായ രാത്രിയാണ് 12കാരിയെ കടിച്ചത്.
പുലർച്ചെ ജോലി ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയവരെയും ആക്രമിച്ച നായ ആട് തുടങ്ങിയ വളർത്തു മൃഗങ്ങളെയും കടിച്ചു. ഇതിനു ശേഷം നായ പുലർച്ചയോടെ ചത്തതായി നാട്ടുകാർ പറയുന്നു. പരിക്കേറ്റവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
ഫെബ്രുവരി മാസത്തിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ട് പ്രകാരം, കേരളത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റ കേസുകളുടെ എണ്ണത്തിൽ 100 ശതമാനത്തിലേറെ വർധന രേഖപ്പെടുത്തി. ഏഴ് വർഷത്തിനുള്ളിൽ പേവിഷബാധയേറ്റ മരണങ്ങളിൽ മൂന്നിരട്ടി വർദ്ധനവ് ഉണ്ടായതായി നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. 2024 ൽ സംസ്ഥാനത്ത് 3.16 ലക്ഷം നായ്ക്കളുടെ കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 26 പേവിഷബാധ മരണങ്ങൾ രേഖപ്പെടുത്തി. 2017 ലെ കണക്കുകൾ പ്രകാരം 1.35 ലക്ഷം നായ്ക്കളുടെ കടിയേറ്റ കേസുകളും 8 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദശാബ്ദത്തിനുള്ളിൽ, സംസ്ഥാനത്ത് നായ്ക്കളുടെ കടിയേറ്റതിൽ 133% എന്ന വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
advertisement
2024-ൽ ഏറ്റവും കൂടുതൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് തിരുവനന്തപുരത്താണ്; 50,870 പേർക്ക്. തൊട്ടുപിന്നിൽ കൊല്ലം ജില്ലയാണ് (37,618). 2019-ലെ ലൈവ്‌സ്റ്റോക്ക് സെൻസസ് പ്രകാരം സംസ്ഥാനത്ത് 2.89 ലക്ഷം തെരുവ് നായ്ക്കളുണ്ട്. സംസ്ഥാന സർക്കാർ നിലവിൽ 15 ABC കേന്ദ്രങ്ങൾ നടത്തുന്നു, കൂടാതെ കേരളത്തിൽ അഞ്ച് കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കുന്നതിനുള്ള ഇടം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പൈലറ്റ് പ്രോജക്റ്റായി തിരുവനന്തപുരത്ത് ഒരു പോർട്ടബിൾ എബിസി സെന്റർ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അറിയിച്ചിരുന്നു.
advertisement
Summary: Stray dog menace has raised its ugly head yet again, leaving nearly six people injured in its lethal attack reported from Haripad in Alappuzha district. A 12-year-old girl to a 67-year-old woman are among those who were attacked by the dog, which was later found dead
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 13, 2025 10:56 AM IST