കോഴിക്കോട് റോഡിൽ ആക്രമിക്കാൻ വന്ന മൂന്നുപേരെ പ്ലസ് വൺ വിദ്യാർത്ഥിനി ഒറ്റയ്ക്ക് ഇടിച്ചോടിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ഗാന്ധി റോഡിലൂടെ നടന്നു വരുമ്പോഴാണ് കയ്യേറ്റ ശ്രമമുണ്ടായത്
കോഴിക്കോട്: സ്കൂളിനടത്തുള്ള റോഡിൽ വെച്ച് അക്രമിക്കാൻ ശ്രമിച്ച മൂന്ന് പേരെ ഒറ്റയ്ക്ക് ഇടിച്ചു തെറിപ്പിച്ച് ഹീറോ ആയിരിക്കുകയാണ് കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി നേഹ. പ്രത്യാക്രമണത്തിൽ ഓടിരക്ഷപ്പെട്ട അക്രമികൾക്കെതിരെ പൊലീസിൽ പരാതിയും നൽകി.
കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ഗാന്ധി റോഡിലൂടെ നടന്നു വരുമ്പോഴാണ് കിക്ക് ബോക്സിങ് താരം കൂടിയായ നേഹക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. റെയിൽവേ ക്രോസിന് സമീപം നിൽക്കുകയായിരുന്ന മൂന്ന് യുവാക്കൾ പ്രകോപനപരമായി സംസാരിക്കുകയും കൈയിൽ പിടിച്ച് സ്കൂൾ ബാഗ് തട്ടിപ്പറിക്കുകയുമായിരുന്നു.
advertisement
കൈയിൽ പിടിച്ചയാളുടെ മൂക്കിനിട്ടായിരുന്നു നേഹയുടെ ആദ്യ കിക്ക്. കൂടെ ഉണ്ടായിരുന്നവരെയും നേഹ വെറുതെ വിട്ടില്ല. നേഹയുടെ കിക്കിൽ അവരും ഓടിപ്പോയി. പിന്നീട് രക്ഷിതാക്കളേയും അധ്യാപകരേയും വിവരം അറിയിച്ച ശേഷം നടക്കാവ് പൊലീസിൽ പരാതി നൽകി.
പാലത്ത് പുളിബസാർ ഊട്ടുകുളത്തിൽ ആശാരിക്കണ്ടിയിൽ ബിജുവിന്റെയും ദിവ്യയുടെയും ഏകമകളാണ് നേഹ. ഒരു വർഷമായി രതീഷ് കെൻപോയുടെ ശിക്ഷണത്തിൽ ബോക്സിങ് പരിശീലിക്കുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് നടക്കാവ് പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
February 11, 2023 10:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് റോഡിൽ ആക്രമിക്കാൻ വന്ന മൂന്നുപേരെ പ്ലസ് വൺ വിദ്യാർത്ഥിനി ഒറ്റയ്ക്ക് ഇടിച്ചോടിച്ചു