തിരുവനന്തപുരം: ആശുപത്രിയില്‍ പരിശോധനയ്ക്കിടെ നാല് ദിവസം പ്രായമായ കുഞ്ഞ് നിലത്തുവീണു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാഞ്ഞിരംകുളം ലൂര്‍ദ്പുരം സ്വദേശികളായ സുരേഷ് കുമാര്‍-ഷീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് നിലത്തുവീണത്.
ചൊവ്വാഴ്ചയാണ് ഷീല ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ രക്തപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. രക്തമെടുക്കുന്നതിനായി ടേബിളില്‍ കിടത്തിയ കുഞ്ഞ് നിലത്തുവീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് നിരീക്ഷണത്തിലാണ്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. പൊലീസില്‍ പരാതി നല്‍കുമെന്നും കുഞ്ഞിന്‍റെ അച്ഛന്‍ സുരേഷ് കുമാര്‍ പറഞ്ഞു.
സംഭവസമയം കുട്ടിയുടെ അമ്മൂമ്മയും നേഴ്സും അടുത്തുണ്ടായിരുന്നു എന്നാണ് സൂപ്രണ്ട് പറയുന്നത്. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മുൻ എംഎൽഎയുടെ വീട്ടിൽ നിന്ന് ചന്ദനമരം മോഷ്ടിച്ചു; കള്ളനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിമുൻ ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെ വീട്ടുപറമ്പിൽ നിന്നും ചന്ദന മരം മോഷ്ടിച്ച രണ്ടു പേർ പിടിയിൽ. ചട്ടഞ്ചാൽ സ്വദേശി റഷീദ്, കൊളവയൽ സ്വദേശി അബ്ദുള്ള എന്നിവരാണ് പിടിയിലായത്. രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. മോഷണം പോയ ചന്ദനത്തടി മോഷ്ടാക്കളുടെ വാടക വീട്ടിൽ നിന്നും ബേക്കൽ പൊലീസ് കണ്ടെടുത്തു.
പള്ളിക്കര പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്തുനിന്നാണ് 30 വർഷം പ്രായമുള്ള ചന്ദനമരം നാലുപേർ മുറിച്ചുകടത്തിയത്. വെള്ളിയാഴ്ച പുലർച്ചെ 3.50 നായിരുന്നു സംഭവം. ശക്തമായ മഴയായതിനാൽ മരംമുറിക്കുന്ന ശബ്ദം വീട്ടുകാർ കേട്ടില്ല. രാവിലെയാണ് മോഷണവിവരം അറിഞ്ഞത്. ചന്ദനമരത്തിന് ഏകദേശം ഒരുലക്ഷം രൂപ വിലവരുമെന്ന് കെ കുഞ്ഞിരാമൻ പറഞ്ഞു. ബേക്കൽ എസ് ഐ എം.രജനീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Also Read-
നായാട്ടിനിടെ വെടിയേറ്റു മരിച്ച ആദിവാസി യുവാവിനെ ആരുമറിയാതെ കാട്ടിനുള്ളിൽ കുഴിച്ചിട്ടുവീട്ടിലുള്ള സിസിടിവിയിൽ പതിഞ്ഞ മോഷണസംഘത്തിന്റെ ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പുലർച്ചെ നാലുപേർ വാളും അനുബന്ധ ആയുധങ്ങളുമായി വീട്ടിനുമുന്നിലൂടെ നടന്നുവരുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. നാലു വർഷം മുൻപും വീട്ടുപറമ്പിൽനിന്ന് ചന്ദനമരം നഷ്ടപ്പെട്ടിരുന്നു. അന്ന് പോലീസിനും വനംവകുപ്പിനും പരാതി നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.