ഇടുക്കി: വെടിയേറ്റ ആദിവാസി യുവാവിന്റെ മൃതദേഹം കാട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇടുക്കി ഇരുപതേക്കർകുടിയിൽ മഹേന്ദ്രൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതായിരിക്കാമെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിട്ടു.
ജൂണ്‍ 27നാണ് മഹേന്ദ്രനെ കാണാതാകുന്നത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ രാജാക്കാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിൽ അന്വേഷണം നടക്കുന്നതിനിടെ സ്ഥിരമായി നായാട്ടിന് പോകാറുള്ള ബൈസൺവാലി സ്വദേശികളിൽ ഒരാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു.
Also Read-
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്; ഒത്തുതീർപ്പ് ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതിചോദ്യം ചെയ്യലിലാണ് നായാട്ടിനിടെ ഒരാൾക്ക് വെടിയേറ്റതായുള്ള വിവരം ലഭിക്കുന്നത്. പുറത്തറിയാതിരിക്കാൻ മൃതദേഹം കുഴിച്ചിട്ടുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്.
ഹെലിക്യാം കണ്ട് കാട്ടാന പേടിച്ചോടി; കാട്ടില്‍ കയറിയ വ്ളോഗര്‍ക്കെതിരെ കേസെടുത്തുകാട്ടില് കയറി ഹെലിക്യാമിലൂടെ വന്യമൃഗങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വനിതാ വ്‌ളോഗര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ വ്‌ളോഗര്‍ അമലാ അനുവിനെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
കൊല്ലം അമ്പഴത്തറ റിസര്‍വ് വനത്തിലാണ് ഇവര്‍ വീഡിയോ ചിത്രീകരിക്കാനായി കയറിയത്. ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയാണ്. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പ് നടപടിയെടുത്തത്.
Also Read-
ആശുപത്രിയിലെ കുളിമുറി ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽവന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ പോയ ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Also Read-
AKG Centre Attack| എകെജി സെന്റർ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സി-ഡാക്കിന് കൈമാറി6 മാസം മുന്‍പാണ് അമ്പഴത്തറ റിസര്‍വ് വനത്തില്‍ ഇവര്‍ വനം വകുപ്പിന്‍റെ അനുവാദമില്ലാതെ കയറിയത്. അടുത്തിടെയാണ് യൂട്യൂബില്‍ വീഡിയോ വൈറലായത്. ഇവര്‍ക്കൊപ്പം മറ്റ് 5 പേരും സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.