ഇന്റർഫേസ് /വാർത്ത /Kerala / നേരത്തെ വില പറഞ്ഞുറപ്പിച്ചു; കുഞ്ഞിനെ കൈമാറിയത് മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം; ശിശുക്ഷേമ സമിതി കേസെടുക്കും

നേരത്തെ വില പറഞ്ഞുറപ്പിച്ചു; കുഞ്ഞിനെ കൈമാറിയത് മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം; ശിശുക്ഷേമ സമിതി കേസെടുക്കും

11 ദിവസം  പ്രായമുള്ള കുഞ്ഞിനെ  മൂന്ന് ലക്ഷം രൂപയ്ക്കാണ് കരമന സ്വദേശികളായ ദമ്പതികൾ വാങ്ങിയത്

11 ദിവസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് കരമന സ്വദേശികളായ ദമ്പതികൾ വാങ്ങിയത്

11 ദിവസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് കരമന സ്വദേശികളായ ദമ്പതികൾ വാങ്ങിയത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം തൈക്കാട് ഗവ. ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 11 ദിവസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് കരമന സ്വദേശികളായ ദമ്പതികൾ വാങ്ങിയത്. വീണ്ടെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കി. കുഞ്ഞിൻറെ അമ്മയുമായി ഒരുമിച്ച് വീട്ടുജോലിക്ക് നിന്നപ്പോൾ ഉള്ള പരിചയമാണെന്ന് വാങ്ങിയ സ്ത്രീ പറഞ്ഞു. എന്നാൽ ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

Also Read – നവജാത ശിശുവിനെ വിറ്റ സംഭവം: മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി

ഇക്കഴിഞ്ഞ ഏഴാം തീയതി ജനിച്ച കുഞ്ഞിനെ 11 ദിവസങ്ങൾക്ക് ശേഷമാണ് കരമന സ്വദേശികളായ ദമ്പതികൾക്ക് വിറ്റത്. മുൻകൂട്ടി തീരുമാനിച്ചത് പ്രകാരമായിരുന്നു കൈമാറ്റം. നേരത്തേ തന്നെ വില പറഞ്ഞുറപ്പിച്ചതിന് ശേഷം അഡ്വാൻസ് തുക കുഞ്ഞിൻറെ അമ്മയ്ക്ക് നൽകി. 52000 രൂപയാണ് അഡ്വാൻസായി നൽകിയത്. കുഞ്ഞിനെ കൈമാറിയ ശേഷം 248000 രൂപയും നൽകി. വർഷങ്ങളായി മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ വാങ്ങിയതെന്നും കുഞ്ഞിന്റെ യഥാർത്ഥ അമ്മയുമായി രണ്ടു വർഷത്തെ സൗഹൃദമുണ്ടെന്നും കുഞ്ഞിനെ വാങ്ങിയ സ്ത്രീ പറഞ്ഞു.

Also Read- തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റു

ചൈൽഡ് ലൈൻ പ്രവർത്തകരാണ് കുഞ്ഞിനെ വിറ്റ വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് സിഡബ്ല്യുസി മുഖേന കുഞ്ഞിനെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുഞ്ഞിനെ വാങ്ങിയവർക്കും വിറ്റവർക്കും എതിരെ കേസെടുക്കും. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് . സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: New born baby, Thiruvananthapuram, Women and Child Welfare Department