'എല്ലാ വാഹന ഉടമകളും നിർബന്ധമായി ചെയ്യേണ്ട കാര്യം'; മുന്നറിയിപ്പുമായി MVD

Last Updated:

ഇത്തരത്തിൽ ആക്കിയാൽ മാത്രമേ വാഹന സംബന്ധമായ സർവ്വീസിനും ടാക്സ്, പിഴ എന്നിവ അടയ്ക്കാന്‍ കഴിയുകയുള്ളൂവെന്ന് എംവിഡി മുന്നറിയിപ്പ് നൽകി.

എംവിഡി
എംവിഡി
എല്ലാ വാഹന ഉടമകള്‍ക്കും മുന്നറിയിപ്പുമായി മോട്ടോർ‌ വാഹന വകുപ്പ് (എംവിഡി). എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിൽ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്നാണ് എംവിഡിയുടെ പുതിയ മുന്നറിയിപ്പ്. ഇത്തരത്തിൽ ആക്കിയാൽ മാത്രമേ വാഹന സംബന്ധമായ സർവ്വീസിനും ടാക്സ്, പിഴ എന്നിവ അടയ്ക്കാന്‍ കഴിയുകയുള്ളൂവെന്ന് എംവിഡി മുന്നറിയിപ്പ് നൽകി. ഇതേക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ എംവിഡി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
അതിനായി  https://vahan.parivahan.gov.in/vahanservice/vahan/ui/statevalidation/homepage.xhtml?statecd=Mzc2MzM2MzAzNjY0MzIzODM3NjIzNjY0MzY2MjM3NGI0Yw%3D%3D&fbclid=IwAR1jIohQEjNaf2wkAwXi5GRzyu23tPC2UhkGCevttV1Emq1UXs2-6iHza_o  ഈ ലിങ്കിൽ കയറി നിങ്ങളുടെ വാഹന നമ്പർ എന്റർ ചെയ്തു താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും അതിൽ താഴെ ഭാഗത്ത് മൊബൈൽ നമ്പർ അപ്ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് വേണ്ടതായ ഡീറ്റെയിൽസ് എന്റർ ചെയ്താൽ നമുക്ക് സ്വയം നമ്മുടെ വാഹനത്തിന്റെ ഡീറ്റെയിൽസിനോട് കൂടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഈ window യിൽ ആധാർ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം എന്റർ ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
advertisement
ഒരു പക്ഷേ ഇതുവഴി അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടുക. അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കൺ ഓപ്പൺ ചെയ്തു ആവശ്യപെടുന്ന ഡീറ്റൈൽസ് എന്റർ ചെയ്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ക്രിയേറ്റ് ആവുകയും ആയതിൻ്റെ പ്രിൻറ് എടുക്കുകയും ചെയ്യുക . തുടർന്ന് അതിൽ ചോദിക്കുന്ന മൂന്നു ഡോക്യുമെൻസ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. ഒന്ന്, നേരത്തെ സേവ് ചെയ്ത സ്ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും അപ്ഡേറ്റ് ചെയ്ത് തരണം എന്നുള്ള ഒരു അപേക്ഷയും മൂന്നാമത്തേത് ഫോൺ നമ്പർ ഉള്ള ആധാർ അല്ലെങ്കിൽ ഈ ആധാറിന്റെ പകർപ്പ്. ഈ നാല് രേഖകളും കൂടി പ്രിൻ് എടുത്ത് ഫൈനൽ സബ്മിഷൻ ചെയ്ത് അതാത് ആർ ടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
advertisement
വാഹന ഉടമയുടെ മൊബൈൽ നമ്പർ അപ്ഡേറ്റ്  ആവുകയും പേരിൽ മാത്രം കറക്ഷൻ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആധാറിൻ്റെ കോപ്പിയും ആർസി യുടെ കോപ്പിയും അപേക്ഷയും എഴുതി അതാത് ആർ.ടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്. വലിയ രീതിയിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ one and same certificate, SSLC certificate എന്നിവ ഹാജരാക്കാവുന്നതാണ്
advertisement
വാഹന ഉടമ മരണപ്പെട്ട സാഹചര്യത്തിൽ അപ്ഡേറ്റ് മൊബൈൽ നമ്പർ ചെയ്യുന്നതിനായി, അടുത്ത അനന്തരാവകാശിയുടെ പേരിലേക്ക് വാഹനം മാറ്റുന്നതിന് വേണ്ട ഫീസ് ഒഴികെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് concerned registering authority യുടെ അനുമതി വാങ്ങിച്ച documents ഉം അനന്തരാവകാശിയുടെ ഫോൺ നമ്പർ ഉള്ള ആധാറിന്റെ പകർപ്പും അപേക്ഷയും അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന icon ലൂടെ അപ്‌ലോഡ് ചെയ്യേണ്ടതും അപേക്ഷകൾ ഓഫീസിൽ സമർപ്പിക്കുകയും ചെയ്യണം.
advertisement
ഏതെങ്കിലും സ്ഥാപനത്തിൻറെ / ഡിപ്പാർട്ട്മെൻ്റിൻ്റെ പേരിലുള്ള വാഹനമായാലും ഓൺലൈൻ വഴി അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന option ലൂടെ അപ്ലൈ ചെയ്തു അപേക്ഷ സമർപ്പിച്ചാൽ മാത്രമേ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനായിട്ട് സാധിക്കുകയുള്ളൂ
ഇനി വാഹന ഉടമസ്ഥൻ വിദേശത്താണെങ്കിൽ അദ്ദേഹം വിദേശത്താണെന്ന് തെളിയിക്കുന്ന പാസ്പോർട്ടിലെ പ്രസക്തഭാഗങ്ങളും വിസയും update ചെയ്യുന്ന മൊബൈൽ നമ്പർ  ഉള്ള ആധാറിൻ്റെ / ഇ ആധാറിൻ്റെ കോപ്പിയും ഒപ്പം ഒരു അപേക്ഷയും എഴുതി അപേക്ഷകൻ തൻറെ ആർ ടി ഓഫീസിന്റെ മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്താൽ ഓഫീസിൽ നിന്നും അത് അപ്ഡേറ്റ് ചെയ്തു തരുന്നതായിരിക്കും
advertisement
എല്ലാ വാഹന ഉടമസ്ഥരും നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമായതിനാൽ ഈ വീഡിയോ പരമാവധി എല്ലാവരിലേക്കും എത്തിക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എല്ലാ വാഹന ഉടമകളും നിർബന്ധമായി ചെയ്യേണ്ട കാര്യം'; മുന്നറിയിപ്പുമായി MVD
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement