Kerala Rains | അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Last Updated:

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകില്ല.

Representative image/PTI
Representative image/PTI
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകില്ല.
അറബിക്കടലില്‍ കര്‍ണാടക തീരത്തോട് ചേര്‍ന്നാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 14 വരെയുള്ള കാലയളവില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ നൂറുശതമാനം അധികം മഴയാണ് കേരളത്തില്‍ പെയ്തത്. പത്തനംതിട്ടയില്‍ 184 ശതമാനവും ഇടുക്കിയില്‍ 108 ശതമാനവും അധികം മഴ ലഭിച്ചു.
92 ദിവസമാണ് തുലാവര്‍ഷം നീണ്ടു നില്‍ക്കുന്നത്. ഈ ദിവസങ്ങളില്‍ ലഭിക്കേണ്ടത് 414.3 മില്ലീമീറ്റര്‍ മഴയാണ്. അതായത് ലഭിക്കേണ്ട മഴയുടെ 106 ശതമാനം കൂടുതല്‍ മഴ കേരളത്തില്‍ ലഭിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും ലഭിക്കേണ്ട മഴയുടെ വലിയ അളവ് മഴ കൂടുതല്‍ ലഭിച്ചു. 1461 മില്ലീമീറ്റര്‍ മഴ ലഭിച്ച പത്തനംതിട്ടയിലാണ് കൂടുതല്‍ ലഭിച്ചത്. ലഭിക്കേണ്ടതിന്റെ 193 ശതമാനം കൂടുതല്‍ മഴ പത്തനംതിട്ടയില്‍ ലഭിച്ചു. കൊല്ലത്ത് 1059 മില്ലീമീറ്റര്‍ മഴ പെയ്തു.
advertisement
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ റെക്കോര്‍ഡ് പ്രകാരം തുലാവര്‍ഷ മഴ 800 mm കൂടുതല്‍ ലഭിച്ചത് ഇതിനു മുന്‍പ് രണ്ട് തവണ മാത്രമാണ്. 2010ലും 1977 ലും തുലാവര്‍ഷം 800 മില്ലീമീറ്റര്‍ കടന്നിരുന്നു. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു.
advertisement
സീസണില്‍ 47 ദിവസത്തിനിടെ രൂപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദ്ദമാണ് ഇത്. കര്‍ണാടക തീരത്തിന് സമീപം മധ്യ കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. കര്‍ണാടകക്കും വടക്കന്‍ കേരളത്തിനും സമീപം മധ്യ കിഴക്കന്‍-തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rains | അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement