ഇന്റർഫേസ് /വാർത്ത /Kerala / Political Murder | സംസ്ഥാനത്ത് അതീവ ജാഗ്രത; അവധിയിലുള്ള പോലീസുകാരോട് തിരിച്ചെത്താന്‍ നിര്‍ദേശം

Political Murder | സംസ്ഥാനത്ത് അതീവ ജാഗ്രത; അവധിയിലുള്ള പോലീസുകാരോട് തിരിച്ചെത്താന്‍ നിര്‍ദേശം

എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളിലുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളിലുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളിലുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം. അടുത്ത മൂന്ന് ദിവസം കര്‍ശന പരിശോധന നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി. ആലപ്പുഴ. ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി അതീവ ജാഗ്രത പുലര്‍ത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയത്. അവധിയിലുള്ള പോലീസുകാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളിലുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കയച്ച സര്‍ക്കുലറിലാണ് ഈ നിര്‍ദ്ദേശമുള്ളത്. അടുത്ത മൂന്ന് ദിവസം വാഹനപരിശോധന കര്‍ശനമാക്കണം. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്താനനും നിര്‍ദേശം ഉണ്ട്.

സംഘര്‍ഷസാധ്യത മുന്നില്‍കണ്ട് പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് മേലുദ്യോഗസ്ഥര്‍ ചുമതലയിലുണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

പ്രശ്‌നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും ഇത്തരം ആളുകളെ മുന്‍കരുതല്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും ഡിജിപി അറിയിച്ചു. അതേസമയം ഇരട്ടകൊലപാതകങ്ങള്‍ തടയുന്നതില്‍ പൊലീസ് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അനില്‍ കാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read-Political Murder| 2016 നു ശേഷം കേരളത്തില്‍ 47 രാഷ്ട്രീയ കൊലപാതകങ്ങൾ; കൊല്ലപ്പെട്ടവരിൽ ഏറെയും ആർഎസ്എസ്-ബിജെപി പ്രവർത്തകരെന്ന് കണക്കുകൾ

Political Murder | ആലപ്പുഴയിലെ കൊലപാതങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍; റിപ്പോര്‍ട്ട് ആവശ്യപ്പെടും

ആലപ്പുഴയിലെ നടന്ന രാഷ്ട്രീയ കൊലപാതങ്ങളില്‍ (Political murders in Alapuzha) ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan).

രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണമെന്നു പറഞ്ഞ ഗവര്‍ണര്‍ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മരണം ഉണ്ടാവരുതെന്നും നിയമം ആരും കയ്യില്‍ എടുക്കരുത് എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളേയും ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

First published:

Tags: Anil Kant DGP, High alert, Kerala police, Political murder