നെയ്യാറ്റിൻകര ആറാലുംമൂട് ശിവപുരം മഹാദേവക്ഷേത്രം നഗരസഭ സീൽ ചെയ്തു
- Published by:Rajesh V
- news18-malayalam
Last Updated:
അനധികൃതമായി കടക്കുന്നത് ശിക്ഷാര്‍ഹമാണെന്ന ബോര്‍ഡും സ്ഥാപിച്ചു. ഇതോടെ ശിവപ്രതിഷ്ഠയുള്ള പ്രധാന ക്ഷേത്രത്തിലേക്കും ഗണപതി, നാഗര്‍ ക്ഷേത്രങ്ങളിലേക്കും ഭക്തര്‍ക്ക് കടക്കാന്‍ സാധിക്കാതെയായി
തിരുവനന്തപുരം: ആറാലുംമൂട് ശിവക്ഷേത്രം നെയ്യാറ്റിന്‍കര നഗരസഭാ സീല്‍ ചെയ്തു. പൂജ നടത്താനാകാതെ ഭക്തര്‍. ആറാലുംമൂട് ശിവപുരം മഹാദേവ ക്ഷേത്രത്തിലാണ് അതിക്രമിച്ച് കടക്കരുതെന്ന് കാട്ടി ഗേറ്റില്‍ നഗരസഭ നോട്ടീസ് പതിച്ച് ഗേറ്റ് സ്ഥാപിച്ച് ചങ്ങലയിട്ട് പൂട്ടിയത്. അനധികൃതമായി കടക്കുന്നത് ശിക്ഷാര്‍ഹമാണെന്ന ബോര്‍ഡും സ്ഥാപിച്ചു. ഇതോടെ ശിവപ്രതിഷ്ഠയുള്ള പ്രധാന ക്ഷേത്രത്തിലേക്കും ഗണപതി, നാഗര്‍ ക്ഷേത്രങ്ങളിലേക്കും ഭക്തര്‍ക്ക് കടക്കാന്‍ സാധിക്കാതെയായി. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ വക ഭൂമിയാണെന്നാണ് നഗരസഭയുടെ വാദം.
നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ശിവപുരം മഹാദേവ ക്ഷേത്രം നെയ്യാറിന്റെ ചെറുകനാലിന്റെ തീരത്താണുള്ളത് സ്ഥിതി ചെയ്യുന്നത്. തമ്പുരാന്‍ പ്രതിഷ്ഠയുള്ള ക്ഷേത്രം കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ചു. സ്ഥലപരിമിതിയും ഉപദേവ പ്രതിഷ്ഠകള്‍ നടത്തേണ്ടതിനാലും കനാലിന്റെ മറുകരയില്‍ പുതിയ ക്ഷേത്രം സ്ഥാപിച്ച് ശിവപ്രതിഷ്ഠയും മറ്റു പ്രതിഷ്ഠകളും വിധിപ്രകാരം നടത്തണമെന്ന് ദേവപ്രശ്‌നത്തില്‍ തെളിയുകയായിരുന്നു.
സ്വാതന്ത്യ സമര സേനാനിയായിരുന്ന രാമനാഥന്‍ നായരുടെ അധീനതയിലുള്ള മറുകരയിലെ ഭൂമിയില്‍ നിന്ന് 70 സെന്റ് 1971ല്‍ ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കി. പിന്നീട് അദ്ദേഹത്തിന്റെ ബന്ധുക്കളുടെ നേതൃത്വത്തില്‍ ഇവിടെ ക്ഷേത്ര നിര്‍മാണത്തിന് ശ്രമവും തുടങ്ങി. നിലച്ചുപോയ പണി ഭക്തരുടെ കൂട്ടായ്‌മയില്‍ ഈ വർഷം ജനുവരിയില്‍ ആരംഭിക്കുകയും പ്രതിഷ്ഠകള്‍ നടത്തി പൂജകള്‍ നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞ മാസം ഭൂമി നഗരസഭയുടെതാണെന്ന് കാണിച്ച് ക്ഷേത്രം ഗേറ്റിട്ട് പൂട്ടിയത്. ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ ഭൂമി കണ്ടെത്തി സീൽ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Neyyattinkara,Thiruvananthapuram,Kerala
First Published :
November 24, 2025 7:49 PM IST


